പെരുന്നാൾ വിരുന്നു പോയി വരും വഴി നിയന്ത്രണം തെറ്റിയ സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം

Advertisement

മലപ്പുറം. മാറാക്കരയിൽ നിയന്ത്രണം തെറ്റിയ സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം. രണ്ടത്താണി സ്വദേശികളായ ഹുസൈൻ, മകൻ ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്. പെരുന്നാൾ ദിനത്തിലുണ്ടായ വാഹനാപകടം നാടിനെ ദുഃഖത്തിലാഴ്ത്തി.

രാവിലെ 9 30 ഓടെ മാറാക്കര കീഴ്മുറിയിലാണ് അപകടമുണ്ടായത്. ചെറിയ പെരുന്നാൾ ആയതുകൊണ്ട് ജേഷ്ഠന്റെ വീട്ടിലുള്ള ഉമ്മയെ സന്ദർശിച്ച് തിരിച്ചു സ്വന്തം  വീട്ടിലേക്ക് വരികയായിരുന്നു ഹുസൈനും മകൻ ഹാരിസ് ബാബുവും. ഹാരിസാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇറക്കത്തിൽ വച്ച് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്  വീടിൻറെ മതിലും തകർത്താണ് കിണറിലേക്ക് വീണത്. 

കിണറിൽ നിന്ന് പുറത്തെടുത്ത ഇരുവരെയും ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.  ഫയർഫോഴ്സ് എത്തിയാണ് സ്കൂട്ടർ കിണറിന്റെ പുറത്തെടുത്തത്. ഇടയ്ക്കിടെ അപകടം നടക്കുന്ന മേഖലയാണിത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here