സംവിധായകനും നടനുമായ മേജര്‍ രവിക്കെതിരെ പരസ്യ പ്രസ്താവനയുമായി മോഹന്‍ലാല്‍ ഫാന്‍സ്. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മേജര്‍ രവിക്കെതിരെ പോസ്റ്റ് വന്നത്. രാപ്പകല്‍ സിനിമക്ക് ഒപ്പം നിന്ന ഫാന്‍സ് അടക്കം ഉള്ള സിനിമാ പ്രവര്‍ത്തകര്‍ക്കും സിനിമ സ്‌നേഹികള്‍ക്കും പ്രഹരമായിരുന്നു ‘രവി’ എന്ന സംവിധായകന്റെ ലൈവ് ഷോ എന്നും പോസ്റ്റില്‍ പറയുന്നു. ഓന്തിനെയും നാണിപ്പിക്കുന്ന വിധത്തിലുള്ള നിറം മാറ്റമാണ് മേജര്‍ രവിയുടേതെന്നും എല്ലാം വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ആണെന്നും ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.