അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാൽ നിറം

Advertisement

കോന്നി. അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാൽ നിറം..അതുമ്പുംകുളം നിരവേൽ ആനന്ദന്റെ വീട്ടിലെ കിണർ വെള്ളത്തിൽ ആണ് പാൽ നിറം കണ്ടത്..വെള്ളം എടുക്കാനായി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്..

അതുമ്പുംകുളം നിരവേൽ സ്വദേശി ആനന്ദൻ ഇന്ന് രാവിലെ കിണറ്റിൽ നിന്ന് വെള്ളം കോരിയപ്പോഴാണ് വെള്ളത്തിലെ കളർ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്.

വീട്ടിൽ കുഴൽക്കിണർ ഉണ്ടെങ്കിലും ഭക്ഷണം പാകം ചെയ്യാൻ ഉൾപ്പെടെ കിണറ്റിലെ വെള്ളമാണ് കുടുംബം ഉപയോഗിക്കുന്നത്. വെള്ളത്തിന്റെ നിറം മാറിയതിലുള്ള ആശങ്കയിലാണ് ഈ വീട്ടുകാർ.പഞ്ചായത്ത് അംഗമെത്തി വെള്ളം പരിശോധനയ്ക്കായി കൊണ്ടുപോയി.. വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതായി വാർഡ് മെമ്പർ പറഞ്ഞു.. പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിൽ കിണർ വെള്ളത്തിന് നിറം വ്യത്യാസം സംഭവിക്കുന്നത്.. നാളെ ആരോഗ്യ വകുപ്പും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തും

Rep image

Advertisement