കടലുണ്ടിയിൽ സ്വകാര്യ ആശുപത്രിയിൽ ലഹരി സംഘത്തിൻ്റെ അതിക്രമം

Advertisement

കോഴിക്കോട്: കടലുണ്ടി റ്റി എം എച്ച് ആശുപത്രിയിൽ ലഹരി സംഘത്തിൻ്റെ അതിക്രമം.ആശുപത്രി ജീവനക്കാരെ മർദ്ദിച്ച സംഘം കമ്പ്യുട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അടിച്ച് തകർത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അൻസിൽ എന്ന യുവാവുമായി ഒരു സംഘം യുവാക്കൾ ആശുപത്രിയിലെത്തി. പരിശോധന നടത്തിയ ഡോക്ടർ തുടർചികിത്സയ്ക്കായി യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചതോടെയായിരുന്നു അതിക്രമങ്ങളുടെ തുടക്കം. ഇവിടെത്തന്നെ ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കൾ തുടങ്ങിയ ബഹളം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. ആശുപത്രി ജീവനക്കാരെ കൈയ്യേറ്റം ചെയ്ത സംഘം റിസപ്ഷനിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അടിച്ച് തകർത്തു.സംഘർഷത്തിൽ പരിക്കേറ്റ രണ്ട് യുവാക്കൾ ചികിത്സയിലാണ്. പരപ്പനങ്ങാടി സ്വദേശി ഉബൈദ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രതികൾ ഉടൻ കസ്റ്റഡിയിലാകുമെന്ന് പോലീസ് പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here