2025 ഏപ്രിൽ 01 ചൊവ്വ
BREAKING NEWS
ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് ഡൽഹിയിൽ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടികാഴ്ച നടത്തും.
ജമ്മുവിലെ കത്വയിൽ വീണ്ടും ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു. തിരച്ചിൽ തുടരുന്നു.
മധ്യപ്രദേശിലെ 19 ക്ഷേത്ര നഗരങ്ങളിലെ എല്ലാ മദ്യവില്പനശാലകളും അടച്ചിടാൻ സർക്കാർ തീരുമാനം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എം സ്വരാജ്, എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥി വരും, പി വി അൻവർ നിലമ്പൂരിൽ അപ്രസക്തനെന്നും സ്വരാജ്
കോഴിക്കോട് പുറക്കാട്ടേരിയിൽ കക്ക വാരാൻ ഇറങ്ങിയ ഒരാളെ കാണാതായി
എംമ്പുരാൻ വിവാദം പാർലമെൻറിൽ ഉന്നയിക്കാൻ ഇടതുപക്ഷം
കടലുണ്ടിയിൽ ആശുപത്രിയിൽ അതിക്രമം നടത്തിയ കേസിൽ പരപ്പനങ്ങാടി സ്വദേശി ഉബൈദ് അറസ്റ്റിൽ

ഗുണ്ടൽപ്പെട്ടിൽ അപകടത്തിൽപ്പെട്ടത് മലപ്പുറം രജിസ്ട്രേഷൻ ഉള്ള കാർ, അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലാക്കി
കേരളീയം
വഖഫ് നിയമ ഭേദഗതി ബില്ലിനെ പൂര്‍ണമായി അനുകൂലിക്കാന്‍ കെസിബിസി ആവശ്യപ്പെട്ടിട്ടില്ലെന്ന് കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ്. ബില്ലിലെ വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് ഇപ്പോഴും വ്യക്തമല്ല,
സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ചെറിഞ്ഞും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ച് ആശാ സമരക്കാര്‍. അമ്പതാം ദിവസം പിന്നിട്ടിട്ടും അനുഭാവം ഇല്ലാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ എന്ന മുദ്രാവാക്യത്തോടെയായിരുന്നു സഹന സമരം.ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യത്തിനും പെന്‍ഷനും പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാവര്‍ക്കര്‍മാര്‍ മുന്നോക്ക് വക്കുന്നത്.

ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ മുടിമുറിച്ച് പ്രതിഷേധിക്കുന്നതിന് ഐക്യദാര്‍ഢ്യവുമായി ഗുരുവായൂര്‍ നഗരസഭ ഓഫീസിന് മുന്നില്‍ ബിജെപി നേതാക്കള്‍ തല മുണ്ഡനം ചെയ്തു. ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്‌മണ്യം പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി. സ്വദേശ് ദര്‍ശന്‍ 2.0 സ്‌കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ അനുമതി. ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് എന്ന പദ്ധതിക്ക് 93.17 കോടി രൂപയും മലമ്പുഴ ഉദ്യാനവും പാര്‍ക്കും മോടിപിടിപ്പിക്കുന്നതിന് 75.87 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
തൃശൂര്‍ പൂരം വെടിക്കെട്ട് അനുമതിയില്‍ ജില്ലാ ഭരണകൂടം നിയമോപദേശം തേടും. വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കാന്‍ കഴിയുമോയെന്നാണ് നിയമോപദേശം തേടുന്നത്.
അടൂര്‍ നഗരസഭാ അധ്യക്ഷ ലഹരി മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി പിന്‍വലിച്ച് തെറ്റ് ഏറ്റുപറഞ്ഞ് സിപിഎം കൗണ്‍സിലര്‍. പാര്‍ട്ടി നേതൃത്വം വടിയെടുത്തതോടെയാണ് സ്വന്തം നഗരസഭ അധ്യക്ഷയ്ക്കെതിരായ ആരോപണം സിപിഎം കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍ പിന്‍വലിച്ചത്.

യാക്കോബായ സഭയുടെ ചര്‍ച്ചയ്ക്കുള്ള സന്നദ്ധതയോട് അനുകൂലമായി പ്രതികരിച്ച് ഓര്‍ത്തഡോക്സ് സഭ. യാക്കോബായ സഭയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് പ്രസ്താവനയില്‍ പറഞ്ഞു.
കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ കഴിഞ്ഞ ദിവസം നടുറോഡില്‍ വച്ച് പടക്കം പൊട്ടിച്ച യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന് എതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് ഏതാനും പേര്‍ നടുറോഡില്‍ വച്ച് പടക്കം പൊട്ടിക്കുകയായിരുന്നു.

മലപ്പുറം മാറാക്കരയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈന്‍, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്. ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ദേശീയം
വഖഫ് ബില്ലിനെതിരെ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു. വഖഫ് ബില്‍ മുസ്ലീം വിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നുവെന്നും ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കുമെന്ന് പ്രചരിപ്പിക്കുകയാണെന്നും വഖഫ് നിയമത്തെ ഭരണഘടനാപരമാക്കുകയാണെന്നും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും കിരണ്‍ റിജിജു ചോദിച്ചു.
ആഴക്കടല്‍ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കത്തയച്ചു. ഖനനം അനുവദിക്കുന്ന ടെന്‍ഡറുകള്‍ റദ്ദാക്കണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. സര്‍ക്കാര്‍ 25 ലക്ഷം രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുകയാണ് കൊല്ലപ്പെട്ടത്. സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു.
പഞ്ചാബില്‍ ലഹരി മാഫിയക്കെതിരെ വീണ്ടും പൊലീസിന്റെ ബുള്‍ഡോസര്‍ നടപടി. ജലന്ധറില്‍ ലഹരി മാഫിയ സംഘത്തില്‍ ഉള്‍പ്പെട്ട ആളുടെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കി. സംഘത്തില്‍ ഉള്‍പ്പെട്ട ആളുടെ 50 കോടിയുടെ സ്വത്ത് നേരത്തെ കണ്ടുകെട്ടിയിരുന്നു.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ നാല് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. പത്തര്‍ പ്രതിമ ബ്ലോക്കിലെ ധോലഘട്ട് ഗ്രാമത്തിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.

അന്തർദേശീയം
ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് ലഭിക്കില്ലെന്ന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍. ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു ഫ്രെഡറിക് നീല്‍സണ്‍
മ്യാന്‍മറില്‍ ഓപ്പറേഷന്‍ ബ്രഹ്‌മയുടെ ഭാഗമായെത്തിയ ഇന്ത്യ സംഘത്തിന്റെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദുരന്തമുണ്ടായ മേഖലയില്‍ താത്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികള്‍ കരസേന തുടങ്ങി.

മ്യാന്‍മര്‍ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. അടുത്ത 30 ദിവസത്തിനുള്ളില്‍ ജീവന്‍ രക്ഷിക്കാനും പകര്‍ച്ചവ്യാധികള്‍ തടയാനും 8 മില്യണ്‍ ഡോളര്‍ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാന്‍മറില്‍ ഇതുവരെ 1,700 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 3,400 പേര്‍ക്ക് പരിക്കേറ്റു. 300 ഓളം പേരെ കാണാതായതായും ഭരണകൂടം അറിയിച്ചു.
ലോകം മുഴുവനും തീരുവ ചുമത്തുമെന്ന പുതിയ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഞങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും തീരുവ ചുമത്തുമെന്നും എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നുമാണ് പ്രസിഡന്റ് ട്രംപ് പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ വെച്ച് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്.

കായികം
ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 16.2 ഓവറില്‍ 116 ന് പുറത്തായി. അരങ്ങേറ്റ മത്സരത്തില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വനി കുമാറാണ് കൊല്‍ക്കത്തയുടെ നടുവൊടിച്ചത്.