സ്വര്‍ണം വേണ്ട എന്ന് വച്ചേക്ക്!! ഇന്ന് ഞെട്ടിക്കുന്ന വര്‍ധന; വിറ്റാലും വന്‍ നഷ്ടം

Advertisement

കൊച്ചി: സ്വര്‍ണം തൊടാതെ ഒരു ആഘോഷവും മലയാളിക്കില്ല എന്നാണ് പറയാറ്. എന്നാല്‍ റോക്കറ്റ് പോലെ കുതിക്കുന്ന സ്വര്‍ണവില എല്ലാവരെയും മാറി ചിന്തിപ്പിക്കുകയാണ്.

ഇത്രയും വില കൂടിയ സാഹചര്യത്തില്‍ സ്വര്‍ണത്തിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കേണ്ട അവസ്ഥയിലാണ് സ്വര്‍ണപ്രേമികള്‍. കാരണം 68000 രൂപ കടന്ന് പവന്‍ വില കുതിച്ചിരിക്കുകയാണ് ഇന്ന്.

സൗദി അറേബ്യ മാത്രമല്ല; ഖത്തര്‍, യുഎഇ നോട്ടമിട്ട് ട്രംപ്, വരുന്നത് ഗള്‍ഫ് ഇളകിമറിയുന്ന ലക്ഷ്യത്തോടെ

ഈ വിലയിലും സ്വര്‍ണവില നില്‍ക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക പുതിയ ചില തീരുമാനങ്ങള്‍ എടുക്കാന്‍ പോകുകയാണ്. നാളെയും വെള്ളിയാഴ്ചയുമായി തീരുമാനം അറിയുന്നതോടെ സ്വര്‍ണവില വീണ്ടും ഉയരും. ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നത് ഔണ്‍സ് സ്വര്‍ണത്തിന് 4500 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന്‍ വില ഒരു ലക്ഷം കടക്കും. അറിയാം പുതിയ പവന്‍ വില…

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 68080 രൂപയാണ് വില. 680 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 85 രൂപ വര്‍ധിച്ച 8510 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6980 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന് വില കൂടിയപ്പോള്‍ പലരും 18 കാരറ്റിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ഇനത്തില്‍പ്പെട്ട സ്വര്‍ണത്തിനും വില കൂടി വരുന്നത് സ്വര്‍ണാഭരണ വ്യവസായത്തെ തന്നെ ബാധിക്കുമെന്ന അവസ്ഥയായി.

Advertisement