തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തുന്നത്.
ഹോസ്റ്റലിലെ ഓരോ മുറികളിലും കയറിയാണ് എക്‌സൈസിന്റെ മിന്നല്‍ പരിശോധന. ചെറിയ അളവില്‍ കഞ്ചാവ് കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ലഹരി കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് നീക്കം. വൈകുന്നേരം വരെ പരിശോധന നീളുമെന്നാണ് സൂചന.