തിരുവനന്തപുരം. നാലര വർഷത്തിന് ശേഷം വീണ്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി.. മാർച്ച് മാസത്തെ ശമ്പളമാണ് ഒറ്റത്തവണയായി വിതരണം ചെയ്തുതുടങ്ങിയത്.. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുമെന്ന് KSRTC അറിയിച്ചു.. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം മുഴുവനായി നൽകുന്നത്.. തുടർച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. SBI ൽ നിന്ന് 80 കോടി ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്യുന്നത്.. എല്ലാ മാസവും 50 കോടി ശമ്പളം നൽകാനായി സർക്കാർ നൽകും.. ബാക്കി 30 കോടി രൂപ KSRTC സ്വന്തം നിലയിൽ കണ്ടെത്തി ലോൺ തിരികെ അടയ്ക്കും..