വിനോദസഞ്ചാരത്തിനെത്തിയ യുവാക്കള്‍ മുങ്ങിമരിച്ചു

Advertisement

കോതമംഗലം -വടാട്ടുപാറ പലവൻ പടിയിൽ രണ്ടു പേർ മുങ്ങി മരിച്ചു.
കാലടി മല്ലശേരി സ്വദേശി അബു ഫായിസ്, ആലുവ എടത്തല വടക്കേ തോലക്കര സ്വദേശി സിദ്ധിക്ക് എന്നിവരാണ് മരിച്ചത്.
ആലുവയിൽ നിന്ന് ഇവിടെ വിനോദ സഞ്ചാരത്തിന് എത്തിയത് ആയിരുന്നു ഇവർ .മൂന്നു വണ്ടികളിലായി എത്തിയ സംഘം രാവിലെ കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും സിദ്ധിക്കും വെള്ളത്തിൽ താണു പോകുകയായിരുന്നു . ഇവരെ രക്ഷിക്കുവാൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരും കോതമംഗലം ഫയർ ഫോഴ്‌സും പോലീസും സ്ഥലത്ത് എത്തുകയും രണ്ടു പേരെയും മുങ്ങി എടുക്കുകയായിരുന്നു, ഉടൻ ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here