തിരുവനന്തപുരം. വിവാദങ്ങൾക്കൊടുവിൽ വഖഫ് നിയമഭേദഗതി ബിൽ നാളെ പാർലമെന്റിൽ. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ബിൽ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ അവതരിപ്പിക്കും.NDA സഖ്യ കക്ഷി TDP ബില്ലിനെ പിന്തുണച്ചേക്കും.ബില്ലിനെ ശക്തമായി എതിർക്കും എന്ന് ഇന്ത്യ മുന്നണി..ബില്ലിനെ അനുകൂലിക്കണമെന്ന് കത്തോലിക്കാ സഭ ആഹ്വാനം ചെയ്തു.
ജെപിസി നിർദേശിച്ച ഭേദഗതികളോടെയാണ് ഏറെ നിർണായകമായ ബിൽ ലോക്സഭയിലെത്തുക. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ബില്ല് അവതരിപ്പിക്കും. ബില്ലിന്മേൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ സംസാരിക്കും. എൻഡിഎ സഖ്യകക്ഷി ടിഡിപി മുന്നോട്ടുവച്ച മൂന്നു നിർദ്ദേശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയതായാണ് വിവരം. ഇതോടെ TDP യുടെ പിന്തുണ കൂടി ലഭിക്കും.വഖഫ് നിയമ ഭേദഗതി ബില്ലിന് ശക്തമായി എതിർക്കാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.
ബില്ലിന്മേൽ എട്ട് മണിക്കൂറാണ് ചർച്ചയ്ക്ക് അനുവദിച്ചിരിക്കുന്നത്. പന്ത്രണ്ട് മണിക്കൂർ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല. ചർച്ചയ്ക്ക് സർക്കാരിന് താത്പര്യമില്ല എന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു .
ബിൽ അവതരണത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിയും കോൺഗ്രസും പാർട്ടിയുടെ ലോക്സഭ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ സഭയ്ക്കകത്ത് സ്വീകരിക്കേണ്ട നിലപാടുകൾ കോൺഗ്രസ് നാളെ ചർച്ച ചെയ്യും.ബില്ലിനെ പിന്തുണച്ച് CBCI ഉം KCBCഉം രംഗത്ത് വന്നതിനാൽ കോൺഗ്രസ് നിലപാട് നിർണായകമാകും.ബിൽ നിയമമായാലും മുനമ്പം വിഷയം പരിഹരിക്കാൻ എത്രനാൾ വേണ്ടിവരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രതികരണം.
വഖഫ് നിയമ ഭേദഗതി ബില്ല് ഭൂരിപക്ഷ വോട്ടോടെ നാളെ ലോകസഭയിൽ പാസാക്കിയാൽ മറ്റന്നാൾ രാജ്യസഭയിൽ ബില്ല് ചർച്ചയ്ക്ക് വയ്ക്കും