ആശാ സമരനിലപാട് മാറ്റംവരുത്തി ആര്‍ ചന്ദ്രശേഖരന്‍

Advertisement

തിരുവനന്തപുരം. ആശാ സമരത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ മുന്നണിയിലും തർക്കങ്ങൾക്ക് വഴിവച്ച നിലപാട് ഒടുവിൽ തിരുത്തി INTUC .
സെക്രട്ടറിറ്റേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു INTUC സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ രംഗത്തെത്തി. നേരത്തെ ആശാ സമരത്തെ ഐഎൻടിയുസി തള്ളി പറഞ്ഞിരുന്നു.

തോട്ടണ്ടി ഇടപാട് കേസ് കാരണം സർക്കാരിനെ പിണക്കാനും ആകില്ല, പാർട്ടി നിർദ്ദേശം അനുസരിക്കാതെ ഇരിക്കാനും വയ്യ. ഒടുവിൽ ഇലക്കും മുള്ളിനും കേടില്ലാതെ INTUC സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ ആശാസമരത്തിൽ നിലപാട് പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും, കെ സി വേണുഗോപാലിന്റെയും അഭ്യർത്ഥന മാനിച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ആർ ചന്ദ്രശേഖരൻ പ്രസ്താവനയിലൂടെ അറിയിച്ചു. സമരത്തെ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്നും കേന്ദ്രസംസ്ഥാന സർക്കാരുകൾ 60 : 40 അനുപാതം നടപ്പിലാക്കണമെന്ന ആവശ്യവും ഐഎൻടിയുസി മുന്നോട്ടുവെച്ചു.

അതേസമയം സമരത്തിന് പിന്തുണ നൽകുമ്പോഴും പ്രസ്താവനയിൽ സംസ്ഥാന സർക്കാരിന് പോറൽ ഏൽക്കാതെ ആർ ചന്ദ്രശേഖരൻ ശ്രദ്ധ പുലർത്തുന്നുണ്ട്. സമരത്തിന് ആധാരമായി ഉന്നയിച്ച ആവശ്യങ്ങളിൽ തൊഴിലാളി താല്പര്യപരമായി എതിർപ്പുകൾ ഉണ്ടെന്ന് INTUC സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കുന്നുണ്ട്. ഒപ്പം പ്രശ്നത്തിന് പരിഹാരം കാണേണ്ടവർ കേന്ദ്രസർക്കാരാണ് എന്നും പ്രസ്താവനയിൽ ഉണ്ട്. നേരത്തെ യുഡിഎഫ് സമരത്തെ പിന്തുണയ്ക്കുമ്പോൾ ഐഎൻടിയുസി എതിരായത് ചർച്ചയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here