മധുര.വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ എംപി മാർക്ക് സിപിഐഎം നിർദ്ദേശം നൽകി. പാർട്ടി എം പി മാരോട് നാളെ ഡൽഹിയിൽ എത്താൻ നിർദ്ദേശം നൽകിയതായി CPIM PB കോർഡിനേറ്റർ പ്രകാശ് കാരാട്ട്.
പാർലമെന്റിൽ അവധി അപേക്ഷ നൽകി മധുരയിൽ എത്തിയ കെ രാധാകൃഷ്ണൻ അടക്കമുള്ള എംപി മാർ ഇതോടെ ഇന്ന് രാത്രി തന്നെ ഡൽഹിയിൽ എത്തും
നാളെ മധുര യിൽ ചേരുന്ന പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാനായാണ്
അടുത്ത നാല് ദിവസം,സിപിഎം എംപിമാർ ലോക്സഭാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് കാണിച്ചു ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അവധി കത്ത് നൽകി കെ രാധാകൃഷ്ണൻ അടക്കമുള്ളവർ മധുരക്ക് തിരിച്ചത്.
എന്നാൽ എം പി മാരോടു ഡൽഹിയിലേക്ക് തിരിച്ചു പോകാൻ പാർട്ടി നിർദേശം നൽകി.ബില്ല് സഭയിൽ വരില്ല എന്ന് കരുതിയാണ്, പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ 4 എംപി മാരും അവധിക്ക് അപേക്ഷ നൽകിയത് എന്നും യാത്ര പുറപ്പെട്ട ശേഷമാണ്, വൈകീട്ട് 4 മണിയോടെ കാര്യോപ ദേശക സമിതി യോഗം ചേർന്ന് ബില്ല് നാളെ അവതരിപ്പിക്കാൻ തീരുമാനിച്ചത് എന്നും കെ രാധാകൃഷ്ണൻ എംപി.
CPIM എംപി മാർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും. പാർട്ടി കോണ്ഗ്രസ് സംഘടക സമിതി കൺവീനർ,കൂടിയായ മധുര എംപി എസ് വെങ്കിടേ ശ് അടക്കമുള്ള 4 എം പി മാരും, ഡൽഹിയിലേക്ക് യാത്ര തിരിച്ചു.