2025 ഏപ്രിൽ 02 ബുധൻ
BREAKING NEWS
കരുനാഗപ്പളളി ജിം സന്തോഷ് കൊലപാതകം: മുഖ്യപ്രതി പങ്കജിനെ കല്ലമ്പലത്ത് നിന്ന് പോലീസ് പിടികൂടി
കോഴിക്കോട് വളയത്ത് നിന്ന് കാണാതായ ആഷിതയേയും മക്കളെയും ഡൽഹിയിലെ നിസ്സാമുദ്ദീൻ ബസ് സ്റ്റാൻഡിൽ നിന്നും കണ്ടെത്തി .മാർച്ച് 28ന് ആണ് ഇവരെ കാണാതായത്.
ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതി അധിക്ഷേപം നേരിട്ട കഴകം ജീവനക്കാരൻ ബി എ ബാലു രാജി വെച്ചു.

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും
ശ്രീലങ്കയിലെ ജയിലിൽ നിന്ന് വിട്ടയച്ച 13 മത്സ്യതൊഴിലാളികൾ ഇന്ത്യയിലെത്തി.
ഉത്തർപ്രദേശിൽ പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ

സി പി എം പാർട്ടി കോൺഗ്രസിന് ഇന്ന് രാവിലെ മധുരയിൽ ചെങ്കൊടി ഉയരും.
പാകിസ്ഥാനിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനം, ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല
കേരളീയം
ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോര്‍ജ്. ഇന്‍സെന്റീവ് വര്‍ധനയും, കോബ്രാന്‍ഡിംഗിലെ കുടിശ്ശിക നല്‍കുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കളഞ്ഞു പോയ സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ കേരള സര്‍വകലാശാല. ഏപ്രില്‍ ഏഴിനാണ് പുനപരീക്ഷ നടത്തുക. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളില്‍ നിന്ന് ഡീബാര്‍ ചെയ്യും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മാര്‍ച്ച് മാസത്തില്‍ എത്തിച്ചേര്‍ന്നത് 53 കപ്പലുകള്‍. ഇതോടെ ഒരു മാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേര്‍ന്നു എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്.
ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്.

എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം അടിയന്തരമായി തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി. സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് സിംഗിള്‍ ബെഞ്ച് ചോദിച്ചു. എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ബിജെപി മുന്‍ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
ആശാസമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സാഹിത്യക്കാരി സാറാ ജോസഫ്. ആശാപ്രവര്‍ത്തകരുടെ സമരം അവസാനിപ്പിക്കൂവെന്നും നമ്മുടെയൊക്കെ ചോറില്‍ തലമുടി പാറി വീഴുന്നു സാര്‍ എന്നും പറഞ്ഞുകൊണ്ടാണ് സര്‍ക്കാരിനെതിരെ തുറന്നടിച്ച് സാറാ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ മധുരയിലെത്തി. മധുര മാരിയറ്റ് ഹോട്ടല്‍ ഇനിയുള്ള ആറു ദിവസം മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആയി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി മധുരയിലെത്തി. തമിഴ്നാട് സര്‍ക്കാരിന്റെ അതിഥിയായ മുഖ്യമന്ത്രി പിണറായി വിജയനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പൊലീസ് സ്വീകരിച്ചത്.
സിപിഎമ്മില്‍ നേതൃത്വ പ്രതിസന്ധി ഇല്ലെന്ന് പിബി അംഗം എം എ ബേബി. താന്‍ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തന്റെയും പാര്‍ട്ടിയുടെയും ശത്രുക്കള്‍ ആണെന്നും എം എ ബേബി പറഞ്ഞു.

കേരളത്തിന് ആശ്വാസമായി വേനല്‍ മഴ. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു. തലസ്ഥാനത്താകട്ടെ വൈകിട്ട് ഒരു മണിക്കൂറോളം നേരം കാര്യമായ തോതില്‍ മഴ ലഭിച്ചു. വരും മണിക്കൂറിലും നാളെയും കൊണ്ട് സംസ്ഥാനത്ത് വേനല്‍ മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്തിനെതിരെ ഗുരുത ആരോപണവുമായി കുടുംബം. ലൈംഗിക അതിക്രമം നേരിട്ടതിന്റെയടക്കം തെളിവുകള്‍ കുടുംബം പൊലീസിന് കൈമാറി. സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിക്കുന്നു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി ഒന്നാം തീയതി ശമ്പളമെത്തി തുടങ്ങി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. ഇന്നലെ തന്നെ ശമ്പള ഇനത്തില്‍ 80 കോടി വിതരണം ചെയ്ത് പൂര്‍ത്തിയാക്കിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
കടയ്ക്കാവൂര്‍ പോക്സോ കേസിലെ അതിജീവിതയുടെ പേര് വിഡിയോയില്‍ വെളിപ്പെടുത്തിയതില്‍ യൂ ട്യൂബര്‍ സൂരജ് പാലക്കാരന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. യൂട്യൂബില്‍ സൂരജ് പാലാക്കാരന്‍ ഉപയോഗിക്കുന്ന ഭാഷയെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. എന്ത് തരം ഭാഷയാണിതെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, എന്‍.കെ.സിങ് എന്നിവരുടെ ബെഞ്ച് ചോദിച്ചു.

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,384 പേരെ തിങ്കളാഴ്ച പരിശോധിച്ചു. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന.
ദേശീയം
ഓഹരി വിപണിയില്‍ നിക്ഷേപിക്കാനെന്ന പേരില്‍ ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് പണം തട്ടിയ പ്രതികള്‍ കസ്റ്റഡിയില്‍. 7.65 കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. തയ്വാന്‍ സ്വദേശികളായ സുങ് മു ചി (മാര്‍ക്ക്-42), ചാങ് ഹോ യുന്‍ (മാര്‍ക്കോ-34), ഇന്ത്യന്‍ ഝാര്‍ഖണ്ഡ് സ്വദേശിയായ സെയ്ഫ് ഹൈദര്‍ (29) എന്നിവരെ കോടതിയിലെത്തിച്ച ശേഷം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി.

ഡീസലിന്റെ വില്‍പ്പന നികുതി 21.17 ശതമാനം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ലിറ്ററിന് 2 രൂപവര്‍ധിച്ച് 91.02 രൂപയായി ഉയര്‍ന്നു. 2024 ജൂണ്‍ 15 ന് കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ ഡീസലിന്റെ നികുതി നിരക്ക് 18.44 ശതമാനമായി കുറച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഒമ്പത് മാസത്തിന് ശേഷമാണ് നികുതി വീണ്ടും ഉയര്‍ത്തിയത്.
കേന്ദ്രസര്‍ക്കാര്‍ ഇന്നവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് എംപിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. ഇതോടെ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ കെ. രാധാകൃഷ്ണന്‍ എംപി ഡല്‍ഹിയിലേക്ക് മടങ്ങി.

2020 ല്‍ നടന്ന ദില്ലി കലാപവുമായി ബന്ധപ്പെട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി മന്ത്രി കപില്‍ മിശ്രയ്ക്കും മറ്റുള്ളവര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ദില്ലിയിലെ കോടതി. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ മന്ത്രി കപില്‍ മിശ്ര കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യ അന്വേഷണം പ്രഖ്യാപിച്ചത്.
ഗുജറാത്തിലെ ദീസയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ 18 പേര്‍ മരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നാലുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ലൈസന്‍സില്ലാതെയാണ് പടക്കനിര്‍മ്മാണശാല പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതോടെ രണ്ടുപേരെ ആറസ്റ്റു ചെയ്തു.

ജാര്‍ഖണ്ഡില്‍ ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചിലാണ് എന്‍ടിപിസിയുടെ ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ലോക്സഭയില്‍ ഇന്ന് അവതരിപ്പിക്കാനിരിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി. ബില്ലിനെ ഒരേശബ്ദത്തില്‍ എതിര്‍ക്കാന്‍ ചൊവ്വാഴ്ച, പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍ തീരുമാനമായി. ബില്ലിന്മേല്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനാണ് ഇന്ത്യ മുന്നണി നേതാക്കള്‍ യോഗംചേര്‍ന്നത്.

കായികം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ പഞ്ചാബ് കിംഗ്‌സിന് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നൗ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.
വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 16.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മത്സരം വരുതിയിലാക്കി. 34 പന്തില്‍ 69 പ്രഭ്‌സിമ്രാന്‍ സിംഗിന്റേയും 28 പന്തില്‍ പുറത്താവാതെ 52 ശ്രയസ് അയ്യരുടേയും ഇന്നിംഗ്‌സുകളാണ് പഞ്ചാബിന് തുടര്‍ച്ചയായ രണ്ടാം വിജയത്തിലേക്ക് നയിച്ചത്