“കളിമുറ്റം” അവധിക്കാല ക്ലാസ്സുകളുടെ പ്രവേശനോത്സവം

Advertisement

തിരുവനന്തപുരം. കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ അവധിക്കാല ക്ലാസ്സുകൾ “കളിമുറ്റം” പ്രവേശനോത്സവം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.ബാലഭവൻ ചെയർമാൻ അഡ്വ. വി.കെ. പ്രശാന്ത് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായി. സാംസ്കാരിക കാര്യ വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബി എം ശ്രീലത,. കെ ജയപാൽ, എം എസ് സുരേഷ് ബാബു എന്നിവർ സംസാരിച്ചു.. എക്സിക്യുട്ടീവ് ഓഫീസർ ഒ. കെ രാജൻ സ്വാഗതവും, പ്രിൻസിപ്പൽ ഇൻ ചാർജ് വി കെ നിർമ്മല കുമാരി നന്ദിയും പറഞ്ഞു. തുടർന്ന് ബാലഭവൻ അധ്യാപകരും വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Advertisement