കൊച്ചി.കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് ഹൈക്കോടതി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാംപ്രതി ദിലീപ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായി ആണ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും പ്രൊസിക്യൂഷന്റെ വാദം അവസാനിച്ചുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണത്തിനായി കഴിഞ്ഞ ആറ് വര്‍ഷം എട്ടാംപ്രതി അപ്പീലിലെ ആവശ്യം താല്‍പര്യത്തോടെ ഉന്നയിച്ചില്ലെന്നും പ്രൊസിക്യൂഷന്‍ കുറ്റപ്പെടുത്തി. സിബിഐ അന്വേഷണ ആവശ്യത്തിലെ അപ്പീല്‍ മനപൂര്‍വ്വം നീട്ടിക്കൊണ്ട് പോവുകയാണെന്നുമാണ് പ്രൊസിക്യൂഷന്‍ ഉയര്‍ത്തിയ വാദം. സുതാര്യവും പക്ഷപാത രഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം അനിവാര്യമാണ് എന്നായിരുന്നു എട്ടാംപ്രതിയുടെ വാദം. കേസെടുത്തതിലടക്കം ഗൂഡാലോചനയുണ്ടെന്നുമാണ് ദീലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. സിബിഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ ഏഴിന് വീണ്ടും പരിഗണിക്കും.
Home News Breaking News കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകും, ദിലീപിനോട് ഹൈക്കോടതി