പച്ചക്കറി കടയില്‍നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി

Advertisement

പച്ചക്കറി കടയില്‍നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, 2 തോക്കുകള്‍, 3 തിരകള്‍, തിരയുടെ 2 കവറുകള്‍ എന്നിവയാണു കണ്ടെത്തിയത്. ഒരു തോക്ക് കടയില്‍നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തില്‍നിന്നുമാണു കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാര്‍മല സ്വദേശി ഷറഫുദീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വെട്ടത്തൂര്‍ ജങ്ഷനിലെ കടയില്‍ പൊലീസ് പരിശോധയിലാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്ലിന്റെയും ഡാന്‍സാഫിന്റെയും നേതൃത്വത്തില്‍ മേലാറ്റൂര്‍ പൊലീസാണ് പരിശോധന നടത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here