മോന്ത അടിച്ചുപൊളിക്കും, എംഎൽഎ പഞ്ചായത്ത് സെക്രട്ടറിയോട്

Advertisement

പാലക്കാട്. ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെഫോണിൽ വിളിച്ച് താക്കീത് ചെയ്ത് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ -വിവാഹം രജിസ്ട്രേഷൻ നടപടിക്കായി പോയ സഹോദരിയെ അപമാനിച്ചു എന്ന പേരിലാണ് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ജഗദീഷിനെ എംഎൽഎ ഫോണിൽ വിളിച്ച് താക്കീത് ചെയ്തത്.വീട്ടിലെ സ്ത്രീകളോട് മോശമായി പെരുമാറിയാൽ മോന്ത അടിച്ചുപൊളിക്കും എന്നായിരുന്നു എംഎൽഎയുടെ താക്കീത്

സംഭവം ഇങ്ങനെയാണ്.ജനുവരി മാസം 20 ആം തീയതി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ സഹോദരി വിവാഹം രജിസ്ട്രേഷൻ നടപടിക്കായി ഓമല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സമീപിക്കുന്നു.ഇവിടെവച്ച് വിദ്യാഭ്യാസ യോഗ്യത അടക്കം ചൂണ്ടിക്കാട്ടി അപമാനിച്ചു എന്നാണ് എംഎൽഎയുടെ ആരോപണം -സ്ത്രീകളോട് മോശമായി സംസാരിച്ചാൽ മോന്ത അടിച്ചുപൊളിക്കും എന്നും നിയമസഭയിൽ ആയതുകൊണ്ടാണ് നേരിട്ട് വരാത്തതെന്നും എംഎൽഎ പറയുന്നുണ്ട്

സെക്രട്ടറിയായിരുന്ന ജഗദീഷ് സ്ഥലംമാറ്റം കിട്ടി പോയ ശേഷമാണ് ശബ്ദരേഖ പുറത്തുവിട്ടത്.സെക്രട്ടറി സ്ഥിരം പ്രശ്നക്കാരനാണെന്നും തൻറെ പെങ്ങളോട് മാത്രമല്ല മറ്റു പലരോടും ഇയാൾ മോശമായാണ് പെരുമാറുന്നതെന്നും എംഎൽഎ മുഹമ്മദ് മുഹ്സിൻ പിന്നീട് ഒരു പൊതു പരിപാടിക്ക് വിശദീകരിച്ചു

Advertisement