മുനമ്പത്ത് സമരപ്പന്തലിൽ ആഹ്ലാദം, ആഘോഷം

Advertisement

കൊച്ചി .വഖഫ് ഭേദഗതി നിയമം പാസായതിന് പിന്നാലെ മുനമ്പത്ത് സമരപ്പന്തലിൽ ആഹ്ലാദവുമായി പ്രദേശവാസികൾ ‘പടക്കം പൊട്ടിച്ചും ആഹ്ലാദപ്രകടനം നടത്തിയും ആണ് പ്രദേശവാസികൾ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്.ബില്ലിനെ എതിർത്ത് സംസാരിച്ച എറണാകുളം എംപി ഹൈബി ഈഡനെതിരെ രൂക്ഷ വിമർശനങ്ങളും പ്രദേശവാസികൾ നടത്തി


മുനമ്പം സമരം 172 ആം ദിവസം പുരോഗമിക്കുന്നതിനിടയാണ് വഖഫ് ഭേദഗതിബിൽ അവതരിപ്പിക്കപ്പെട്ടത്. ഭേദഗതി ബിൽ പാസാകും എന്ന് ഉറപ്പായതോടെ തന്നെ സമരപ്പന്തലിൽ മുദ്രാവാക്യം വിളികളും സന്തോഷപ്രകടനങ്ങളും ആരംഭിച്ചു. ബിൽ പാസായതോടെ മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചു മുനമ്പം ജനത ആഹ്ലാദം  പ്രകടിപ്പിച്ചു


പിന്നീട് സമരപ്പന്തലിൽ നിന്ന് പ്രദേശംചുറ്റി ആഹ്ലാദപ്രകടനം


മുനമ്പത്ത് ജനതയുടെ കാത്തിരിപ്പിന്റെ വിജയമെന്ന് പ്രദേശവാസികൾ


തങ്ങളുടെ എമ്പുരാനുവേണ്ടി സംസാരിച്ചപ്പോൾ തങ്ങൾ തമ്പുരാനോട് സംസാരിച്ചു എന്ന് പ്രദേശവാസികൾ

നാളെ രാവിലെ മുനമ്പം സമരസമിതിയുടെ നേതൃത്വത്തിലും ആഹ്ലാദപ്രകടനങ്ങൾ അടക്കം മുനമ്പത്ത് ഉണ്ടാകും.ബിജെപി സംസ്ഥാന പ്രസിഡണ്ട് അടക്കമുള്ള നേതാക്കളും നാളെ മുനമ്പത്ത് സമരപ്പന്തലിൽ എത്തും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here