പ്രായപരിധിയിൽ ഒഴിവാകുന്നവരോട് അവഗണന അരുത്,പാർട്ടി അംഗത്വത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിൽ ആശങ്ക, സിപിഎം സംഘടനാ റിപ്പോർട്ട്

Advertisement

മധുര. പ്രായപരിധിയിൽ ഒഴിവാകുന്നവരോട് അവഗണന അരുതെന്ന്
സിപിഎം സംഘടനാ റിപ്പോർട്ട്. ഒഴിവാകുന്നവർക്ക് പാർട്ടി ഘടകമോ കർമ്മ മേഖലയോ നിശ്ചയിച്ച് നൽകാത്ത ചില സംഭവങ്ങളുണ്ട്.ഇത് തിരുത്തണമെന്നും സംഘടനാ റിപ്പോർട്ട്. ക്ഷണിതാക്കൾ അധികമാകരുത്

സംസ്ഥാന സമിതികളിലെ പ്രത്യേക ക്ഷണിതാക്കൾ കൂടരുതെന്ന് സിപിഎം സംഘടനാ റിപോർട്ട്. ചില സംസ്ഥാന സമിതികളിൽ അനുവദനീയമായതിലും കൂടുതൽ ക്ഷണിതാക്കൾ ഉണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര കമ്മിറ്റി മാർഗനിർദ്ദേശം പാലിക്കണം. വലിയ സംസ്ഥാന സമിതികളിൽ 5 ഉം ചെറിയ സമിതികളിൽ 3 ഉം ക്ഷണിതാക്കളെ പാടുള്ളു. വിശിഷ്ട സേവനത്തിൻ്റെ ദീർഘകാല ചരിത്രമുള്ളവരെ മാത്രം ക്ഷണിതാക്കളാക്കിയാൽ മതി. അല്ലാത്തവരെ അവരുടെ പരിചയ സമ്പത്തും കഴിവും അനുസരിച്ച് ഉപയോഗിക്കണം.

അംഗത്വം കൊഴിയുന്നു. പാർട്ടി അംഗത്വത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിൽ ആശങ്ക. പ്രകടിപ്പിച്ച് സിപിഎം. സംഘടനാ റിപോർട്ടിലാണ് പരാമർശം. ചില സംസ്ഥാനങ്ങളിൽ കൊഴിഞ്ഞു പോക്ക് വളരെ കൂടുതൽ. 2024 ൽ കേരളത്തിലെ കാൻഡിഡേറ്റ് മെമ്പർമാരിൽ 22.8% കൊഴിഞ്ഞു പോയി

കേരളത്തിന് മുന്നിൽ ഉള്ളത് തെലങ്കാന മാത്രം. പൂർണ അംഗങ്ങളിലും കൊഴിഞ്ഞു പോക്ക് ഉണ്ട്. 7 സംസ്ഥാനങ്ങളിൽ കൊഴിഞ്ഞു പോക്ക് നിരക്ക് 6%. തമിഴ്നാട്ടിൽ 10% ആണ് കൊഴിഞ്ഞു പോക്ക് നിരക്ക്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here