. ഐ ബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യ. സുകാന്തിനെ കണ്ടെത്താൻ ആകാതെ പോലീസ്. സുകാന്തിനെതിരെ ഇനിയും നടപടി എടുക്കാതെ ഐബിയും പോലീസും. ലൈംഗിക ചൂഷണമടക്കം നടന്നു എന്ന പരാതി ലഭിച്ചിട്ടും നടപടികൾ ഇല്ല
സുകാന്ത് ഐബി ചട്ടങ്ങൾ ലംഘിച്ച് ഒളിവിൽ തുടരുന്നു. അവധിക്കു പോകുന്ന ഉദ്യോഗസ്ഥൻ ലീവ് അഡ്രസ്സ് നൽകണമെന്ന് ചട്ടം. മുതിർന്ന ഉദ്യോഗസ്ഥർക്ക് ബന്ധപ്പെടാനാണ് ഇത്.എന്നാൽ അവധി അപേക്ഷയോ, ലീവ് അഡ്രസ്സോ ഇല്ലാതിരുന്നിട്ടും സുകാന്തിന്റെ കാര്യത്തിൽ തുടർനടപടികൾ ഇല്ല. സുകാന്തിനുവേണ്ടി ഉന്നത തല ഇടപെടലുണ്ടോ എന്ന ആശങ്ക ഇതോടെ ശക്തമായി.