ആലപ്പുഴ. അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തിൽ ചികിത്സപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. മാതാവിന് ആദ്യ മൂന്നുമാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ല. അപകടസാധ്യത അറിയിക്കുന്നതിൽ 2 ഗൈനക്കോളജിസ്റ്റും പരാജയപ്പെട്ടു. ഡോ. സി വി പുഷ്പ കുമാരി, ഡോ കെ എ ഷെർലി എന്നിവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ശുപാർശ ചെയ്തു. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കുടുംബത്തിന് കൈമാറി
2024 നവംബർ എട്ടിനാണ് ആലപ്പുഴ ലജനത്തു വാർഡിൽ അനീഷ് സുറുമി ദമ്പതികൾക്ക് അസാധാരണ വൈകല്യത്തോടെ കുഞ്ഞു ജനിച്ചത്. വൈകല്യം തിരിച്ചറിയാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയി.
പിന്നാലെയാണ് തപാൽ വഴി അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് സഹിതം അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി നൽകിയ മറുപടി അടക്കം കുടുംബത്തിന് കൈമാറിയത്. അപകടസാധ്യത സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിൽ രണ്ട് ഗൈനക്കോളജിസ്റ്റുമാരും പരാജയപ്പെട്ടു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. അച്ചടക്ക നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ നൽകിയ ശുപാർശ സർക്കാർ പരിശോധിച്ചു വരികയാണ്. തിരുവനന്തപുരം എസ് ടി ആശുപത്രിയിലെ 75 ദിവസത്തെ ചികിത്സയിലും കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ ആയില്ല. കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം കുഞ്ഞിന്റെ ചികിത്സ ആലപ്പുഴ മണ്ഡലം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീഴ്ച കണ്ടെത്തിയിട്ടും എന്തുകൊണ്ട് നടപടി വൈകുന്നു എന്ന് കുഞ്ഞിന്റെ പിതാവ് അനീഷ്
കുഞ്ഞിന്റെ മാതാവിന്റെ സ്കാനിങ് നടത്തിയ ആലപ്പുഴയിലെ രണ്ട് സ്വകാര്യ സ്കാനിക് കേന്ദ്രങ്ങൾ അന്വേഷണ സംഘത്തിന്റെ നിർദ്ദേശം അനുസരിച്ച് ആരോഗ്യവകുപ്പ് നേരത്തെ പൂട്ടിയിരുന്നു.