ചങ്ങനാശ്ശേരി :
ജി സുകുമാരൻ നായരുടെ അനുഗ്രഹം തേടാനാണ് എത്തിയത് എന്ന് ബിജെപി സംസ്ഥാന ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
മറ്റു രാഷ്ട്രീയ വിഷയങ്ങൾ ഒന്നും ചർച്ചയായില്ല .
കേരളത്തിന്റെ വികസനത്തിനായി എല്ലാവരും കൂടെ ഉണ്ടാകണം എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്.
വഖഫ് ബില്ലിന് മുൻകാല പ്രാബല്യം ഇല്ല എന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം ജനതയുടെ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരം ഉണ്ടാകും.
കോൺഗ്രസും സിപിഎമ്മും പാർലമെന്റിൽ നുണ പ്രചരിപ്പിക്കുകയാണ് ചെയ്തത് .
മുനമ്പം പ്രശ്നത്തിൽ ആരാണ് അവർക്കൊപ്പം നിന്നത് എന്ന് വ്യക്തമാണ് .
കേരളത്തിലെ എംപിമാർ അവരുടെ കടമ നിർവഹിച്ചില്ല
നാണംകെട്ട രാഷ്ട്രീയമാണ് അവർ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Home News Breaking News പെരുന്നയിലെത്തിയത് അനുഗ്രഹം തേടാനെന്നും, കേരള വികസനത്തിന് എല്ലാവരും ഒപ്പമുണ്ടാകണമെന്നും രാജീവ് ചന്ദ്രശേഖർ