ആശാ സമരം: വേതന വർദ്ധനവ് പഠിക്കാൻ കമ്മീഷനെ വെയ്ക്കാൻ സർക്കാർ നിർദ്ദേശം, യൂണിയനുകൾ തമ്മിൽ ചർച്ച, വീണ്ടും മന്ത്രിയെ കാണും

Advertisement

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വേതന വർദ്ധനവിനെപ്പറ്റി പഠിക്കാൻ കമ്മീഷനെ വെയ്ക്കാനുള്ള നിർദ്ദേശം സർക്കാർ മുന്നോട്ട് വെച്ചു. ഇതിൻമേൽ ചർച്ചയെക്കത്തിയ യൂണിയൻ നേതാക്കൾ തമ്മിൽ കൂടി ആലോചന നടക്കുകയാണ്. അതിനു ശേഷം വീണ്ടും മന്ത്രിയുമായി യൂണിയൻ നേതാക്കൾ ചർച്ച തുടരും.

സെക്രട്ടറിയറ്റ് നടയിൽ ആശ മാരുടെ സമരം 55-ാം ദിവസവും നിരാഹാര സമരം ഇന്ന് 15 ദിവസം കടക്കുകയാണ്. . ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ആശമാര്‍ സമരം തുടങ്ങിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ ആയി പരിഗണിക്കപ്പെടാത്തതു കൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം പിരിയുമ്പോള്‍ ഇവര്‍ക്ക് പെന്‍ഷനും ലഭിക്കില്ല. അതിനാല്‍ പെന്‍ഷന്‍ സമയത്ത് 5 ലക്ഷം രൂപ നല്‍കണം എന്നതാണ് പ്രധാന ആവശ്യങ്ങളില്‍ ഒന്ന്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here