താമരശേരി. ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യ അപേക്ഷയിൽ കോടതി ഈ മാസം എട്ടിന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് വാദം പൂർത്തിയായത്. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രായപൂർത്തി ആയില്ലെന്ന പരിഗണന പ്രതികൾക്ക് നൽകരുതെന്നായിരുന്നു നിർഭയ കേസിലെ നടപടികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഷഹബാസിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വാദിച്ചത്. കൊലപാതകം ആസൂത്രണം എന്ന് തെളിയിക്കുന്ന തെളിവുകൾ അടങ്ങിയ പെൻഡ്രൈവും കോടതിയിൽ സമർപ്പിച്ചു. ജാമ്യാപേക്ഷ ജുവനയിൽ ജസ്റ്റിസ് ബോർഡ് തള്ളിയതോടെയാണ് കുറ്റാരോപിതർ ജില്ലാ കോടതിയെ സമീപിച്ചത്.
Home News Breaking News ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യ അപേക്ഷയിൽ ഈ മാസം എട്ടിന് വിധി