രാജീവ് ചന്ദ്രശേഖറിന്‍റെ യുദ്ധ കാഹളം മുഴങ്ങി,എന്‍ഡിഎ നേതൃയോഗം ചേർത്തലയിൽ

Advertisement

ആലപ്പുഴ. രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ ആയ ശേഷമുള്ള ആദ്യ എൻഡിഎ നേതൃയോഗം ചേർത്തലയിൽ ചേർന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മുന്നണിയെ സജ്ജമാക്കാൻ എൻഡിഎ സംസ്ഥാന നേതൃയോഗ തീരുമാനം. ബൂത്ത് തലം വരെ എൻഡിഎ കമ്മിറ്റി രൂപീകരണവും എല്ലാമാസവും NDA സംസ്ഥാന നേതൃയോഗവും ചേരാൻ തീരുമാനം. എന്നാൽ മുന്നണിയിലെ തർക്കം തത്കാലത്തേക്ക് ചർച്ച ചെയ്യേണ്ടെന്നാണ് ധാരണ.

ആദ്യ മുന്നണി യോഗത്തിന് മുൻപ് ചങ്ങനാശ്ശേരി പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്തെത്തി NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെയും കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും രാജീവ് ചന്ദ്രശേഖർ സന്ദർശിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇരുവരും ആയുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ല സ്നേഹ സന്ദർശനം മാത്രമേ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം


ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേർന്ന എൻഡിഎ മുന്നണി യോഗത്തിൽ 8 ഘടകകക്ഷി പാർട്ടികളിലെയും നേതാക്കൾ പങ്കെടുത്തു.
വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പിലും നിയമസഭ തെരെഞ്ഞെടുപ്പിലും താഴെ തട്ടുവരെ മുന്നണിയുടെ ചാലനാത്മക സംവിധാനമാണ് ലക്ഷ്യം. അതിനായി ബൂത്ത്‌ തലം വരെ കമ്മിറ്റികൾ വരും. ബിജെപി പ്രതിനിധി ചെയര്മാനും bdjs പ്രതിനിധി കൺവീനറുമായ കമ്മിറ്റികൾ ആകും എല്ലാ തലത്തിലും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കർമ പദ്ധതി മെയ് മാസത്തിൽ പ്രഖ്യാപിക്കാനും ഇന്നത്തെ nda യോഗത്തിൽ തീരുമാനിച്ചു.അതുവഴി നിയമ സഭ തെരഞ്ഞെടുപ്പിന് മുൻപേ മുന്നണിയുടെ കെട്ടുറപ്പ് ഉറപ്പ് വരുത്തും.

എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയും മുതിര്‍ന്ന ബിജെപി നേതാക്കളും ഘടകകക്ഷി പ്രതിനിധികളും NDA സംസ്ഥാന നേതൃ യോഗത്തില്‍ പങ്കെടുത്തു. യോഗ ശേഷം തീരുമാനങ്ങൾ വിശദീകരിച്ച് രാജീവ്‌ ചന്ദ്രശേഖർ മാധ്യമങ്ങളോട് സംസാരിചില്ല. പകരം വി മുരളീധരനും തുഷാർ വെള്ളാപ്പള്ളിയും മാത്രമാണ് സംസാരിച്ചത്.
രാജീവ് ചന്ദ്രശേഖ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ NDA നേതൃ യോഗം BDJS തട്ടകമായ ആലപ്പുഴ ചേർത്തലയിൽ ചേർന്നപ്പോഴും bdjs പരാതികൾകളോട് ബിജെപി നേതൃത്വം മുഖം കൊടുത്തില്ല.
അതേസമയം nda യോഗത്തിന് സമാന്തരമായി നടന്ന bdjs സംസ്ഥാന കമ്മിറ്റിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു.

Advertisement