കൊച്ചി.കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസിലെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി നിര്‍ദ്ദേശം അവഗണിച്ച് പ്രതികള്‍ക്ക് അനുകൂലമായ തീരുമാനം സര്‍ക്കാര്‍ എടുത്തുവെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഇത് കോടതി നടപടികളെ മനപൂര്‍വ്വം ലംഘിക്കുന്നുവെന്നാണ് ആക്ഷേപം. ഐഎന്‍ടിയുസി നേതാവും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായ ആര്‍ ചന്ദ്രശേഖരനെയും മുന്‍ എംഡി കെഎ രതീഷിനെയും പ്രൊസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നിഷേധിച്ചിരുന്നു. പ്രൊസിക്യൂഷന്‍ അനുമതി നല്‍കാന്‍ മതിയായ തെളിവുകളില്ലെന്നാണ് വിശദമായ ഉത്തരവില്‍ വ്യവസായ വകുപ്പ് നല്‍കുന്ന വിശദീകരണം.
Home News Breaking News കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി ,കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും