വാർത്താനോട്ടം

Advertisement

2025 ഏപ്രിൽ 04 വെളളി

BREAKING NEWS

👉നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് കയർത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ജബൽപൂർ അക്രമത്തെ കുറിച്ചുള്ള ചോദ്യമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

👉ദേവീകുളം എം എൽ എ എസ് രാജേന്ദ്രൻ എൻ ഡി എ ഘടകകക്ഷി നേതാവായ രാംദാസ് അത്തേവാലയുമായി ഇന്ന് കൊച്ചിയിൽ ചർച്ച നടത്തും.

👉ലഹരി വേട്ടയ്ക്കിടെ തിരുവനന്തപുരം കരമനയിൽ പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്പിച്ച മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.

👉കൈക്കൂലി കേസിൽ വിജിലൻസ് പിടികൂടിയ കണ്ണൂർ തഹസീൽദാർ സുഭാഷ് ചന്ദ്ര ബോസിനെ സസ്പെൻഡ് ചെയ്തു.

👉ആലപ്പുഴയിലെ ഹൈബ്രിഡ്‌ കഞ്ചാവ് വേട്ട, ചലച്ചിത്ര താരങ്ങളായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ചെയ്യാൻ ഉടൻ നോട്ടീസ് നൽകും

👉ആശാ സമരം ഇന്ന് വീണ്ടും ആരോഗ്യ മന്ത്രിയുമായി ചർച്ചയ്ക്കു സാധ്യത

👉മുനമ്പം ജൂഡീഷ്യൽ കമ്മീഷൻ്റെ നിയമനം റദ്ദാക്കിയതിനെ തിരെ സർക്കാർ നൽകിയ പ്രത്യേക അനുമതി ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

👉 മാസപ്പടി കേസ്: ഇന്ന് എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിക്കും.

👉സി പി എം പാർട്ടി കോൺഗ്രസിൽ ഇന്ന് സംഘടനാ റിപ്പോർട്ട് അവതരണവും ചർച്ചയും നടക്കും

👉മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തക കരുടെ വീടുകളിൽ എൻഐഎ പരിശോധന

🌴കേരളീയം🌴

🙏 പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണിക്ക് ശാരീരിക അസ്വാസ്ഥ്യം. ഉടന്‍ തന്നെ ഇദ്ദേഹത്തെ മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമെന്നാണ് കുടുംബാംഗങ്ങള്‍ അറിയിക്കുന്നത്.

🙏 മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരന്‍ കര്‍ത്തയും സിഎംആര്‍എല്ലും സഹോദര സ്ഥാപനവും പ്രതികളാണ്.

🙏 ആശ പ്രവര്‍ത്തകരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ ട്രേഡ് യൂണിയനുകളുമായി വിശദമായ ചര്‍ച്ച നടത്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംഘടനകള്‍ ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്.

🙏 ആശ പ്രവര്‍ത്തകരുടെ സമരം തീര്‍ക്കാന്‍ മന്ത്രി തലത്തില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല. ഈ സാഹചര്യത്തില്‍ ആശാ വര്‍ക്കര്‍മാരുമായി ചര്‍ച്ച ഇന്നും തുടരും. വേതനം പരിഷ്‌കരിക്കുന്നതിനെ കമ്മീഷനെ വെക്കുന്നതടക്കം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

🙏 എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി മുന്നേറുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.മൂല്യനിര്‍ണയം സമയബന്ധിതമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

🙏 കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം ആലപിച്ച സംഭവത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്., ക്ഷേത്രോപദേശക സമിതിയിലെ രണ്ട് പേരും കേസില്‍ പ്രതികളാണ്.

🙏 ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട കഴകം പ്രവര്‍ത്തിക്കാരന്‍ ബാലുവിന്റെ രാജി ദേവസ്വം സ്വീകരിച്ചു. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ദേവസ്വം ഭരണ സമിതിയുടെ തീരുമാനം.

🙏 മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യാനികള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷിക്കുന്ന സുകാന്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ തള്ളി യുവതിയുടെ കുടുംബം. സുകാന്തിന്റെ മാതാപിതാക്കള്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിട്ടില്ലെന്നും വിവാഹാലോചനയില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു.

🙏 വഖഫ് ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായെങ്കിലും മുനമ്പത്തെ ഭൂമി പ്രശ്നത്തില്‍ പരിഹാരം നീളും. ഭൂമി കൈമാറിയത് ട്രസ്റ്റിയാണെങ്കില്‍ വഖഫ് നിയമം ബാധകമല്ലെന്ന ഭേദഗതി മുനമ്പത്ത് പ്രായോഗികമാണോ എന്നതിലാണ് തര്‍ക്കങ്ങള്‍ ഉയരുന്നത്.

🙏 കാറിലും ശരീരത്തിലെ സ്വകാര്യ ഭാഗത്തും ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസില്‍ മുഖ്യപ്രതി അനില രവീന്ദ്രന്റെ കൂട്ടാളി അറസ്റ്റില്‍. കിളികൊല്ലൂര്‍ സ്വദേശി ശരബിനാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടുകയായിരുന്നു.

🙏 കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ (100) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്.

🙏 എറണാകുളം വാഴക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയിക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്.

🙏 താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടേയും ജാമ്യാപേക്ഷ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക.

🇳🇪 ദേശീയം 🇳🇪

🙏 ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും വഖഫ് ഭേദഗതി ബില്‍ പാസായി. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും തുടര്‍ന്ന് നടന്ന വോട്ടെടുപ്പിനും പിന്നാലെയാണ് വഖഫ് ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായത്. 128 പേര്‍ ബില്ലിനെ അനുകൂലിച്ചു. 95 പേര്‍ എതിര്‍ത്തു. പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.

🙏 വഖഫ് നിയമ ഭേദഗതി ബില്‍ ‘ഉമീദ്’ ബില്‍ എന്ന പേരില്‍ അറിയപ്പെടുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. യൂനിഫൈഡ് വഖഫ് മാനേജ്മെന്റ് എംപവര്‍മെന്റ് എഫിഷ്യന്‍സി ആന്റ് ഡെവലപ്മെന്റ് ബില്‍ എന്നുള്ളതിന്റെ ചുരുക്ക രൂപമാണ് ഉമീദ്. പ്രതീക്ഷ എന്നാണ് വാക്കിന്റെ നേരിട്ടുള്ള അര്‍ത്ഥം.

🙏 മലയാളി വൈദികര്‍ക്ക് ജബല്‍പൂരില്‍ മര്‍ദനമേറ്റ സംഭവം ലോക്സഭയില്‍ ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും വിശ്വാസികളുടെയും വൈദികരുടെയും ഭരണഘടനാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു എന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

🙏 വഖഫ് ഭേദഗതി ബില്ലിന്‍ മേല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് സി പി എം എം.പി ജോണ്‍ ബ്രിട്ടാസ്. വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് എ ബി സി ഡി അറിയില്ലെന്ന് പറഞ്ഞു തുടങ്ങിയ ജോണ്‍ ബ്രിട്ടാസ് പിന്നീട് രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

🙏 വഖഫ് ഭേദഗതി ബില്ലിന്‍ മേല്‍ നടന്ന ചര്‍ച്ചക്കിടെ രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസും സുരേഷ് ഗോപിയും തമ്മില്‍ നേര്‍ക്കുനേര്‍ പോര്. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ കേന്ദ്ര സര്‍ക്കാരിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് സി പി എം എം.പി ജോണ്‍ ബ്രിട്ടാസ് ഉയര്‍ത്തിയത്.

🙏 രാജ്യസഭയില്‍ വഖഫ് ബില്ലില്‍ ചര്‍ച്ചകള്‍ തുടരുമ്പോള്‍ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ. പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. എല്ലാ ജനാധിപത്യ നടപടികളും പാലിച്ചാണ് ബില്‍ കൊണ്ടുവന്നത്.

🙏 25,000ത്തിലധികം അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി. കോടതി ഉത്തരവ് പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.

🙏 അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകര തീരുവ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ആപ്പിളിന്റെ വിപണി മൂല്യത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തി. 250 ബില്ല്യണ്‍ ഡോളറാണ് ആപ്പിള്‍ മൂല്യത്തിലുണ്ടായ ഇടിവ്. അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ പതനമാണ് ഇത്.

🏏 കായികം 🏏

🙏 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 80 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 60 റണ്‍സെടുത്ത വെങ്കടേഷ് അയ്യരുടേയും 50 റണ്‍സെടുത്ത ആംഗ്കൃഷ് രഘുവന്‍ഷിയുടേയും ഇന്നിംഗ്സുകളുടെ പിന്‍ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു.

Advertisement