കൊച്ചി: റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവിലയില്‍ വൻ ഇടിവ്. പവന് 1280 രൂപയുടെ കുറവാണ് ഉണ്ടായത്. 67,200 രൂപയായാണ് വില കുറഞ്ഞത്.
ഗ്രാമിന്റെ വിലയില്‍ 160 രൂപയുടെ കുറവാണുണ്ടായത്. 8400 രൂപയായാണ് വില കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിലും റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവില കുറയുകയാണ്. രണ്ട് ശതമാനം ഇടിവാണ് സ്വർണവിലയില്‍ ഉണ്ടായത്. സ്പോട്ട് ഗോള്‍ഡിന്റെ വില 0.85 ശതമാനം ഇടിവോടെ 3,106.99 ഡോളറായി. ഈ സീസണില്‍ അന്താരാഷ്ട്രവിപണിയില്‍ സ്വർണവില റെക്കോഡായ 3,167.57 ഡോളറായി ഉയർന്നിരുന്നു.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വില 1.4 ശതമാനം ഇടിഞ്ഞ് 3,121.70 ഡോളറായി. അതേസമയം, ഇന്ത്യൻ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.ബോംബെ സൂചിക സെൻസെക്സ് 527.54 പോയിന്റ് ഇടിഞ്ഞ് 75,767.82 പോയിന്റിലാണ് വ്യാപാരം. നിഫ്റ്റിയില്‍ 187.15 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. 23,062 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.