മാസപ്പടി കേസ്,റിപ്പോർട്ട് തയ്യാറായത് മൂന്നുമാസം മുൻപ്

Advertisement

കൊച്ചി.മാസപ്പടി കേസിൽ SFIO റിപ്പോർട്ട് മൂന്നുമാസം മുമ്പ് തയ്യാറായിരുന്നതായി വിവരം. ഡൽഹി ഹൈക്കോടതിയിലെ കേസ് നടക്കുമ്പോൾ തന്നെ പ്രോസിക്യൂഷൻ അനുമതിക്കായി റിപ്പോർട്ട് കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന് SFIO സമർപ്പിച്ചു.കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയം പച്ചക്കൊടി കാട്ടിയതോടെ SFIO കാത്തിരുന്നത് ഡൽഹി ഹൈക്കോടതിയിലെ കേസിൽ അനുകൂല തീരുമാനം ഉണ്ടാകാൻ അറസ്റ്റിന് നിയമ തടസ്സമില്ല

കുറ്റക്കാർ എന്ന് കണ്ടെത്തിയതോടെ പ്രതികളുടെ അറസ്റ്റിന് നിയമ സാധുത. അന്വേഷണം കടുപ്പിക്കാൻ ഇഡിയും.SFIO കുറ്റപത്രം സമർപ്പിച്ചതോടെ തങ്ങളുടെ കേസിൽ അന്വേഷണം പുനരാരംഭിക്കാൻ ഇഡി. പ്രഡിക്കേറ്റ് ഒഫൻസ് വന്നതോടെ കേസ് മുന്നോട്ടു കൊണ്ടുപോകുന്നത് എളുപ്പമാകും

അതിനിടെ മാസപ്പടി കേസിൽ വീണയെ പ്രതിയാക്കിയ സംഭവം, എസ് എഫ് ഐ ഒ നടപടിയിൽ ഗൂഢാലോചന സംശയിക്കണമെന്ന് എം എ ബേബി. ജനങ്ങളുടെ മനസ്സിൽ കെട്ടടങ്ങിയ ഒരു കേസാണിത്. തമിഴ്നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും പാർട്ടി ഒരേ വേദിയിൽ ഇരിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു നീക്കം ഉണ്ടായത്. അപ്പോൾ കേന്ദ്രം നീക്കം സംശയിക്കേണ്ടിയിരിക്കുന്നു

Advertisement