സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കേരളത്തിൽ നിന്നുള്ള എംഎ ബേബിക്ക് സാധ്യതയേറി

Advertisement

മധുര.സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കേരളത്തിൽ നിന്നുള്ള എം.എ. ബേബിക്ക് സാധ്യതയേറി. ബേബിയെ കൂടാതെ ബി.വി.രാഘവലൂ ,അശോക് ധാവ്ലെ, മുഹമ്മദ് സലീം എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കേന്ദ്രീകരിച്ചാണ് സിപിഎം ചർച്ചകൾ. എന്നാൽ പാർട്ടി കോൺഗ്രസ് പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ പൊതു വികാരം ബേബിക്ക് അനുകൂലമാണ്. അവസാന മണിക്കൂറുകളിൽ അട്ടിമറി ഉണ്ടായില്ലെങ്കിൽ ബേബി പാർട്ടിയുടെ തലപ്പത്തേക്ക് എത്തും.
PKG

സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ തന്നെ അദ്ദേഹത്തിൻ്റെ പകരക്കാരൻ ആരെന്ന ചർച്ചകൾ സിപിഐഎമ്മിൽ തുടങ്ങിയിരുന്നു. ബൃന്ദ കാരാട്ടിന് പ്രായപരിധിയിൽ ഇളവ് നൽകി ജനറൽ സെക്രട്ടറി സ്ഥാനത്ത് കൊണ്ടുവരണമെന്ന അഭിപ്രായം ആദ്യഘട്ടത്തിൽ ഉയർന്നുവന്നിരുന്നു. എന്നാൽ ബൃന്ദയും നേതൃത്വവും അതിനോട് താൽപര്യം കാട്ടിയില്ല.
ബൃന്ദ അടുത്ത ജനറൽ സെക്രട്ടറി ആകുമെന്ന സൂചനകൾ പോലും ഒഴിവാക്കാനാണ് അവരെ പിബി
കോർഡിനേറ്റർ ആക്കാതിരുന്നത്.
മഹാരാഷ്ട്രയിലെ കർഷക സമരത്തിലൂടെ ശ്രദ്ധേയനായ അശോക് ധാവ്‌ലെയെ ജനറൽ സെക്രട്ടറി ആക്കുന്നതിന്റെ സാധ്യതകളും CPIM പാർട്ടി പരിശോധിച്ചിരുന്നു. എന്നാൽ മഹാരാഷ്ട്രയിൽ കർഷക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന ധാവ്ലേ അവിടെ തുടരുന്നതാണ് ഗുണകരം എന്ന വിലയിരുത്തലിൽ അതും മാറ്റി വെച്ചു. പ്രായപരിധിയിൽ ഒഴിയുന്നവരെ മാറ്റി നിർത്തിയാൽ പൊളിറ്റ് ബ്യൂറോയിലെ ഏറ്റവും സീനിയർ നേതാവാണ് ബി വി രാഘവലൂ. എന്നാൽ ആന്ധ്രയിലെ ചാനൽ കൈമാറ്റം ഉൾപ്പെടെയുള്ള ആരോപണങ്ങൾ രാഘവലുവിന് തിരിച്ചടിയാണ്. ഒരു ഘട്ടത്തിൽ പി ബി അംഗത്വം ഉൾപ്പെടെ രാജിവയ്ക്കാൻ തയാറായതും കളങ്കമായുണ്ട്.ബംഗാൾ ഘടകത്തിനും രാഘവലുവിനോട് മമതയില്ല. ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമാണ് മറ്റൊരു സാധ്യത. എന്നാൽ സലീമിനെ ഡൽഹിക്ക് കൊണ്ടു വരുന്നത് തിരിച്ചുവരവിന് കഠിന ശ്രമം നടത്തുന്ന ബംഗാളിൽ തിരിച്ചടി ഉണ്ടാക്കും എന്നാണ് നേതൃത്വം കാണുന്നത്.അതോടെ സലീമിന്റെ വഴിയും അടഞ്ഞു. ഇതോടെയാണ് സ്വാഭാവിക സാധ്യതയായി ബേബി മാറുന്നത്. കേന്ദ്ര സെക്രേട്ടേറിയേറ്റ് അംഗമായ കാലം മുതൽ ഡൽഹിയിൽ പ്രവർത്തിച്ച പരിചയമുളള ബേബി പിബിയിലും സീനിയറാണ്. രാജ്യത്തെ ഏറ്റവും വലിയ പാർട്ടി ഘടകമായ കേരളത്തിൻറെ പിന്തുണ ബേബിയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. പാർട്ടി കോൺഗ്രസിലെ കേരള പ്രതിനിധികൾ ബേബി ജനറൽ സെക്രട്ടറി ആകണമെന്ന താൽപര്യത്തിലാണ്. കേരളത്തിലെ പാർട്ടിയുടെ അവസാന വാക്കായ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഇത് മാത്രമാണ് ബേബിയുടെ സാധ്യതകൾക്ക് മുന്നിലുള്ള ആശങ്ക. പിണറായി വിജയൻ പിന്തുണച്ചാൽ ബേബി ഉറപ്പായും ജനറൽ സെക്രട്ടറിയാകും. പിന്തുണ ഇല്ലാത്ത പക്ഷം കേരള പാർട്ടിയിൽ വലിയ ഭിന്നതക്ക് കാരണമാകും.

Advertisement