കൊച്ചി: ജബല്‍പൂരില്‍ മലയാളി വൈദികനെയും വിശ്വാസികളെയും ബജ്‌രംഗ് ദൾ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളോട് ആക്രോശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെ മാധ്യമങ്ങൾ സുരേഷ് ഗോപിയെ കണ്ടപ്പോഴായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ. ഇന്നലെ രാജ്യസഭയിൽ നടന്ന ചർച്ചയെപ്പറ്റി പറഞ്ഞ ശേഷം ജബൽപൂരിലെ സംഭവത്തെ ന്യായാകരിക്കുകയാണോ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. നിങ്ങളാരാ…, നിങ്ങളാരാ… നിങ്ങളാരോടാ ചോദിക്കുന്നേ, വളരെ സൂക്ഷിച്ച് സംസാരിക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തങ്ങൾ മാധ്യമങ്ങളാണെന്ന് ചാനൽ പ്രവർത്തകർ മറുപടി പറഞ്ഞപ്പോൾ മാധ്യമം….മാധ്യമം…. മാധ്യമം ആരാ?…. ഇവിടെത്തെ ജനങ്ങളാണ് വലുത്… പ്ലീസ് ബി കെയർ ഫുൾ.. എന്ന് പറഞ്ഞ മന്ത്രി നിങ്ങൾ ചാനൽ ഏതാണന്ന് ചോദിച്ചു. കൈരളിയാണെന്ന മറുപടി കേട്ടയുടൻ ആ…. ബെസ്റ്റ് എന്നായിരുന്നു മന്ത്രിയുടെ കമൻ്റ്. ചോദ്യങ്ങള്‍ ആവര്‍ത്തിച്ച കൈരളി ചാനല്‍ റിപ്പോര്‍ട്ടറിനെ മന്ത്രി അധിക്ഷേപിക്കുകയും ചെയ്തു കാറിൽ കയറാൻ തുടങ്ങിയ മന്ത്രിയോട് മാധ്യമങ്ങൾ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ സൗകര്യമില്ല പറയാൻ എന്നായി മന്ത്രി.മാധ്യമങ്ങൾ വീണ്ടും ചോദ്യം ആവർത്തിച്ചതോടെ ജബൽപൂരിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് നിയമപരമായി നേരിടും എന്ന് മറുപടി നൽകി.ഇതാണ് വേണ്ടത് എന്ന് മാധ്യമങ്ങൾ പറഞ്ഞപ്പോൾ അതങ്ങ് ബ്രിട്ടാസിൻ്റെ വീട്ടിൽ കൊണ്ട് വെച്ചാൽ മതി എന്ന് മന്ത്രി തിരിച്ചടിച്ചു. ഒരു സീറ്റ് ഉള്ളത് പൂട്ടിക്കും എന്ന് ബ്രിട്ടാസ് ഇന്നലെ പറഞ്ഞിരുന്നല്ലോ എന്ന് മാധ്യമങ്ങൾ ചോദിച്ചതിനോട് അതിന് വേറൊരക്ഷരം മാറ്റണം, അതിനകത്ത് എന്നായിരുന്നു മന്ത്രിയുടെ രൂക്ഷ ഭാവത്തിലുള്ള മറുപടി. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ജബല്‍പൂര്‍ അതിരൂപതയുടെ വികാരി ജനറലായ ഫാദര്‍ ഡേവിസ് ജോര്‍ജിനും രൂപത പ്രൊക്യുറേറ്ററായ ഫാദര്‍ ജോര്‍ജ് തോമസിനും വിശ്വാസികള്‍ക്കുമാണ് മര്‍ദനമേറ്റത്.
Home News Breaking News നിങ്ങളാരാ, നിങ്ങളാരോടാ ചോദിക്കുന്നേ… സൗകര്യമില്ല പറയാൻ;അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍…; ജബല്‍പൂരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ആക്രോശിച്ച്...