ഐ ബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യ, സുകാന്തിനെ പ്രതിചേർത്ത് പോലീസ്

Advertisement

തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയിൽ സുഹൃത്ത് സുകാന്ത് സുരേഷിനെ പ്രതിചേർത്ത് പോലീസ്. സുകാന്തിനെതിരെ ബലാത്സംഗം, ലൈംഗിക ചൂഷണമടക്കമുള്ള വകുപ്പുകൾ ചുമത്തിയതായും പേട്ട പോലീസ് പറഞ്ഞു.

സുകാന്ത് ഐബി ചട്ടങ്ങൾ ലംഘിച്ച് ഒളിവിൽ തുടരുകയാണ്. അവധിക്കു പോകുന്ന ഉദ്യോഗസ്ഥൻ ലീവ് അഡ്രസ്സ് നൽകണമെന്ന് ചട്ടം. മുതിർന്ന ഉദ്യോഗസ്ഥർക്ക് ബന്ധപ്പെടാനാണ് ഇത്.എന്നാൽ അവധി അപേക്ഷയോ, ലീവ് അഡ്രസ്സോ ഇല്ലാതിരുന്നിട്ടും സുകാന്തിന്റെ കാര്യത്തിൽ തുടർനടപടികൾ ഇല്ല. സുകാന്തിനുവേണ്ടി ഉന്നത തല ഇടപെടലുണ്ടോ എന്ന ആശങ്ക ഇതോടെ ശക്തമായി. ഇയാളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയിലാണ്.

Advertisement