ആലപ്പുഴ. രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്ലിമ സുൽത്താനയ്‌ക്ക് തമിഴ് നാടിനും കേരളത്തിനും പുറമെ കർണാടകയിലും ലഹരി വില്പന. കണ്ണൂരിലും ചെന്നൈയിലും തസ്ലിമ സുൽത്താന..സിനിമാലോകത്ത് ക്രിസ്റ്റീന .. കർണാടകയിൽ മഹിമ മധു എന്ന പേരിലാണ് ഇവർ ലഹരി വില്പന നടത്തിയിരുന്നത്.
തസ്ലിമയുടെ കർണാടകത്തിലെ വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങളും എക്സൈസിനു ലഭിച്ചു.
ലഹരി കടത്താൻ ഉപയോഗിച്ച കാർ എറണാകുളത്തുനിന്നാണ് വാടകയ്ക്ക് എടുത്തത്. എക്സൈസ് അന്വേഷണത്തിൽ മറ്റൊരു സ്ത്രീയുടെ പേരിലാണ് വാഹനമെടുത്ത് നിന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആ സ്ത്രീ ആരാണെന്ന് അന്വേഷണത്തിലാണ് അത് തസ്ലീമ സുൽത്താന തന്നെ തന്റെ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് വാഹനം വാടകയ്ക്ക് എടുത്തതാണെന്ന് ബോധ്യപ്പെട്ടത്. കഴിഞ്ഞ മൂന്നുവർഷമായി മലയാള സിനിമ മേഖലയിൽ ഇവർ ലഹരി വിതരണം ചെയ്യുന്നുണ്ട്. ഇവിടെ ക്രിസ്റ്റീന എന്നാണ് ഇവരുടെ വിളിപ്പേര്. കണ്ണൂരിലും ചെന്നൈയിലും തസ്ലീമ സുൽത്താനയെന്നും കർണാടകയിൽ മഹിമ മധു എന്ന പേരിലും ആയിരുന്നു ഇവരുടെ ഇടപാടുകൾ എല്ലാം. കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും വ്യത്യസ്ത ഐഡി കാർഡുകളാണ് ഇവർക്കുള്ളത്. കർണാടകയിൽ ഉപയോഗിച്ചുവന്നിരുന്ന മഹിമ മധു എന്ന ഐഡി കാർഡ് എക്സൈസിനു ലഭിച്ചു.
ആറ് കിലോ “പുഷ്” കിട്ടിയെന്ന ഒന്നാംപ്രതി തസ്ലീമ സുൽത്താനയുടെ ചാറ്റ് വിവരങ്ങൾ പുറത്തായി. വിൽപ്പനക്കാർക്കിടയിൽ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് പുഷ്.
ബാംഗ്ലൂരിൽ നിന്നും ആറ് കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവർ കേരളത്തിലേക്ക് എത്തിച്ചത് അതിൽ മൂന്നു കിലോ മാത്രമാണ് പിടിച്ചെടുത്തത്. ഇതോടെ ബാക്കി മൂന്നു കിലോ എവിടെയെന്നതും എക്സൈസ് അന്വേഷിക്കുകയാണ്.
വാടകക്കെടുത്ത വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളതിനാൽ എവിടെയെല്ലാം ഇവർ സഞ്ചരിച്ചിട്ടുണ്ട് എത്ര സമയം ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും എക്സൈസും ലഭിക്കും. ഇതിലൂടെ മറ്റു പ്രതികളിലേക്ക് എത്താം എന്നാണ് എക്സൈസ് കണക്കുകൂട്ടുന്നത്. പിടിയിലായ തസ്ലീമ സുൽത്താനയ്ക്ക് പിന്നിൽ വൻ ശൃംഖല ഉണ്ടെന്നാണ് വിവരം. കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ പെൺവാണിഭ കൊട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമാണ് തസ്ലീമ സുൽത്താനക്കുള്ളത്.