പാലക്കാട്. ശ്രീനിവാസൻ വധക്കേസ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കാരക്കുന്ന് പഴേടം സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്. ഇയാളെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. ഷംനാദ് നേരത്തെ പയ്യനാട് ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതിയാണ്. കഴിഞ്ഞദിവസം ഇയാളുടെ വീട്ടിൽ എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു