ആലപ്പുഴ. ക്ഷേത്രത്തിൽ അന്നദാനത്തിനിടെ അച്ചാർ നൽകാത്തതിന് ക്ഷേത്ര ഭാരവാഹിക്ക് മർദനമെന്ന് പരാതി .
തടയാൻ എത്തിയ ക്ഷേത്രഭാരവാഹിയുടെ ഭാര്യക്കും മർദനം ഏറ്റു.
ആലപ്പുഴ സ്വദേശി അരുണിന് എതിരെ സൗത്ത് പോലീസ് കേസെടുത്തു. ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനിടെയാണ് സംഭവം . അക്രമി പല പന്തിയില്‍ ഭക്ഷണം കഴിച്ചതായും ഒടുവില്‍ അച്ചാര്‍ തീര്‍ന്നതായി അറിയിച്ചകതോടെ അക്രം നടത്തുകയുമായിരുന്നു. ഇതിന്‍റെ രംഗങ്ങള്‍ പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. അക്രമി മദ്യപിച്ചതായി തോന്നുന്നില്ലെന്ന് പരാതിക്കാര്‍ പറയുന്നു. എന്നാല്‍ മറ്റെന്തെങ്കിലും ലഹരിക്ക് അടിപ്പെട്ടിരുന്നോ എന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു. ക്ഷേത്രഭാരവാഹിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.