കണ്ണൂരിൽ എംഡി എം എ യുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

Advertisement

കണ്ണൂർ: കണ്ണൂർ പറശ്ശിനിയിൽ എം ഡി എം എ യുമായി നാല് പേർ പിടിയിലായി.രണ്ട് യുവതികളും ഇവരുടെ കൂട്ടാളികളുമായ രണ്ട് യുവാക്കളുമാണ് പിടിയിലായത്. യുവതികൾ വീട് വിട്ടിറങ്ങി ഇവരോടൊപ്പം ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചു വരികയായിരുന്നു. വീട്ടുകാർ വിളിക്കുമ്പോൾ യുവതികൾ ഫോണുകൾ പരസ്പരം കൈമാറി സംസാരിക്കും. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ 490 മില്ലിഗ്രാം എംഡി എം എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. സ്ഥിരമായി ഇവർ രാസ ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുള്ളതായി സംശയമുണ്ട്.

Advertisement