2025 ഏപ്രിൽ 05 ശനി
BREAKING NEWSനിലമ്പൂർ വനത്തിൽ മൂന്ന് ഇടങ്ങളിലായി മൂന്ന് കാട്ടാനകൾ ചരിഞ്ഞ നിലയിൽ. കരുളായി, മരുത ,കാരക്കോട് പുത്തരിപ്പാടം എന്നിവടങ്ങളിലാണ് ആനകളുടെ ജഢം കിട്ടിയത്.
ചരിഞ്ഞ നിലയിൽ കണ്ടത് 20 വയസുള്ള പിടിയാന, 10 വയസുള്ള കൊമ്പൻ, 6 മാസം പ്രായമുള്ള കുട്ടി കൊമ്പൻ.

സി പി എം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബിക്ക് ബംഗാൾ ഘടകത്തിൻ്റെ പിന്തുണ
കായംകുളത്ത് മദ്യലഹരിയിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടി കൂടിയ കേസിലെ പ്രധാന പ്രതി തസ്ലിമയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ

പ്രമുഖ സിനിമാ താരത്തിന് മോഡലിനെ എത്തിച്ചു കൊടുത്തതിൻ്റെ ഡിജിറ്റൽ തെളിവുകൾ പോലീസ് കണ്ടെത്തി
മഞ്ചേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവർത്തകരെ വിട്ടയച്ച് എൻഐഎ
കാര്യവട്ടത്ത് ഗവേഷക വിദ്യാർത്ഥിക്ക് കഞ്ചാവ് പൊതി പാഴ്സൽ ആയി വന്ന സംഭവത്തിൽ കേസ്സെടുത്ത് പോലീസ്
ആലുവയിൽ കമ്പിനിപടി തരുപ്പ് ഭാഗത്ത് നിന്ന് ട്രെയിൻ തട്ടി ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ ജഢം കണ്ടെത്തി

ആശമാരെ സമ്മർദ്ദത്തിലാക്കാൻ യൂണിയനുകൾ ശ്രമിച്ചെന്ന്.മുൻധാരണകളോടെയാണ് ഇവർ ചർച്ചയ്ക്ക് എത്തിയതെന്നും ആശാ സമരസമിതിയുടെ ആരോപണം.
മലപ്പുറത്തെ പിന്നോക്കക്കാർ വോട്ടുകുത്തിയന്ത്രങ്ങൾ മാത്രമെന്നും, തൊഴിലുറപ്പ് മാത്രമാണ് ജോലിയെന്നും വെള്ളാപ്പള്ളി നടേശൻ
കേരളീയം
മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറി. എറണാകുളം ജില്ലാ കോടതിയുടെതാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിനാണ് ഫയല്‍ കൈമാറിയത്.

മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ അടക്കമുളളവര്‍ക്ക് ഉടന്‍ സമന്‍സ് അയക്കും. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയ്ക്ക് കൈമാറി.
സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്പത്തിക വര്‍ഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ഊര്‍ജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട്. വൈകുന്നേരം 6 മണി മുതല്‍ രാത്രി 12 വരെയാണ് പീക്ക് ടൈമായി കണക്കാക്കുന്നത്.

ജബല്‍പൂരില്‍ മലയാളി വൈദികരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ നാല് ദിവസത്തിന് ശേഷം മധ്യപ്രദേശ് പൊലീസ് കേസെടുത്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും, കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജബല്‍പൂര്‍ എസ്പി അറിയിച്ചു. കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൈദികര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നടപടി.
വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ച് രാജ്യസഭയില്‍ ജോസ് കെ മാണിയുടെ വോട്ട്. എല്‍ഡിഎഫിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം പൊതു വോട്ടെടുപ്പില്‍ ബില്ലിനെ എതിര്‍ത്ത ജോസ് കെ മാണി വകുപ്പ് തിരിച്ചു നടത്തിയ ശബ്ദ വോട്ടെടുപ്പിലാണ് മുന്നണിയിലെ സഹ എംപിമാരെ ഞെട്ടിച്ച് ബി ജെ പിക്കൊപ്പം വോട്ട് ചെയ്തത്.
മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ അസാധുവാക്കിയ സിംഗിള്‍ ബെഞ്ച് നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹൈക്കോടതിയില്‍ പ്രാഥമിക വാദം കേട്ടത്. ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് തുടരാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. സുകാന്ത് സുരേഷിനെ കഴിഞ്ഞ ദിവസം കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുമുണ്ട്.
ആദിവാസി യുവാവായ ഗോകുലിന്റെ മരണത്തില്‍ ആദിവാസി സംഘടനകള്‍ സമര രംഗത്തേക്ക്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താനാണ് നീക്കം. പോലീസ് സ്റ്റേഷനിലെ മരണത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനും തീരുമാനിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.എം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വെന്റിലേറ്ററില്‍ സഹായം മാറ്റിയ എം.എം മണി രണ്ടു ദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ തുടരും. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ മധുരയില്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനിടെയാണ് എംഎം മണിക്ക് ദേഹാസ്വാസ്ഥ്യമു
ണ്ടായത്.

തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍.
സൗദിയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സിന്റെയും പ്രതിശ്രുത വരന്റെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം. ഈദ് അവധി കഴിഞ്ഞ് ഓഫീസുകള്‍ തുറന്നാലുടന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

താമരശ്ശേരി കോരങ്ങോട്ട് കരീം കൊലക്കേസില്‍ 11 വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട് മക്കള്‍, മകന്റെ സുഹൃത്ത് എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്. മൃതദേഹം പോലും കണ്ടെത്താന്‍ കഴിയാത്ത വിധം തെളിവ് നശിപ്പിച്ച കേസില്‍ താമരശ്ശേരി കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
ആലപ്പുഴയില്‍ കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയടക്കം രണ്ടു പേര്‍ പിടിയിലായ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകും. തസ്ലിമ സുല്‍ത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയവരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചു.

കക്കാടംപൊയിലിലെ ഒരു റിസോര്‍ട്ടിലെ പൂളില്‍ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദാലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്.
ദേശീയം
എ ഐ സി സി സമ്മേളനം എട്ട്, ഒമ്പത് തീയതികളില്‍ ഗുജറാത്തില്‍ വെച്ച്. ന്യായപഥ്, സങ്കല്‍പ്പ്, സമര്‍പ്പണ്‍, സംഘര്‍ഷ് എന്നീ ആശയങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും സമ്മേളനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
വ്യത്യസ്തമായ പ്രതിഷേധത്തിന് വേദിയായി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്. സുഭാഷിണി അലി ഉയര്‍ത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ പ്രതിനിധികള്‍ ഏറ്റുചൊല്ലി. എം എ ബേബി പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു.

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എംപിയും ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പുമായ മുഹമ്മദ് ജാവേദാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നാരോപിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
തമിഴ്നാട് ബിജെപി പ്രസിഡന്റ് സ്ഥാനം കെ അണ്ണാമലൈ ഒഴിയുന്നു. വീണ്ടും പ്രസിഡന്റ് ആകാന്‍ ഇല്ലെന്ന് അണ്ണാമലൈ അറിയിച്ചു. പുതിയ പ്രസിഡന്റിന് എല്ലാ ആശംസകളും അറിയിക്കുന്നുവെന്നും പ്രസിഡന്റാകാനുള്ള മത്സരത്തിനില്ലെന്നും അണ്ണാമലൈ നാടകീയമായി പ്രഖ്യാപിച്ചു.
മധ്യപ്രദേശിലെ ജബല്‍പുരില്‍ രണ്ട് കത്തോലിക്കാ പുരോഹിതര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേസെടുത്ത് പോലീസ്. സംഭവം നടന്ന നാലുദിവസങ്ങള്‍ക്ക് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

അന്തർദേശീയം
യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ 34 ശതമാനം തീരുവ ചുമത്തിയ ചൈനീസ് നിലപാടിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന സ്വീകരിച്ചത് ശരിയായ സമീപനമല്ലെന്നും അവര്‍ ഭയന്നെന്നും ഒരിക്കലും അത് അവര്‍ക്ക് താങ്ങാനാവുന്ന കാര്യമല്ലെന്നും തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തി. ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കില്‍ നിന്ന് പ്രധാനമന്ത്രി ശ്രീലങ്കന്‍ തലസ്ഥാനത്തേക്ക് എത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധരാജ്യങ്ങള്‍ക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ലോകത്തെ ധനികരുടെ സമ്പത്തിലുണ്ടായത് വന്‍ ഇടിവ്. ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണികള്‍ കൂപ്പുകുത്തിയതോടെയാണ് ലോകത്തെ അഞ്ഞൂറോളം കോടീശ്വരന്മാരുടെ സമ്പത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്

കായികം
ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 12 റണ്‍സിന്റെ തോല്‍വി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവ് 31 പന്തില്‍ 60 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റേയും 38 പന്തില്‍ 53 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രത്തിന്റേയും ഇന്നിംഗ്‌സുകളുടെ മികവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
