തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥിരാജിന് ആദായ നികുതി വകുപ്പിൻ്റെ നോട്ടീസ് നൽകി.പ്രൊഡക്ഷൻ കമ്പിനിയുടെ വിവരങ്ങൾ തേടി ഐടി വിഭാഗം. സഹനിർമ്മാതാവെന്ന നിലയിൽ 40 കോടി കൈപ്പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ഈ മാസം 29നകം വിശദീകരണം നൽകണം.2022 മുതൽ പുറത്തിറങ്ങിയ ചിത്രങ്ങളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം
എംപുരാൻ എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ നിർമ്മാതാവ് ഗോകുലം ഗോപാലനെ ഇന്നലെ ഇഡി ചോദ്യം ചെയ്തിരുന്നു.