മലപ്പുറം. മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നോക്ക വിഭാഗം. സംഘടിച്ച് വോട്ടു ബാങ്കായി നിൽക്കാത്തതാണ് അവഗണനക്ക് കാരണം
രാഷ്ട്രീയ , സാമ്പത്തിക ,വിദ്യഭ്യാസ നീതി ഈഴവർക്ക് കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ. മലപ്പുറം ചുങ്കത്തറയിലെ എസ്എൻഡിപി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.