ആലപ്പുഴയിൽ ടൂറിസ്റ്റ് ബസിൽ എം ഡി എം എ പിടിച്ചു; കരുനാഗപ്പള്ളി സ്വദേശി പിടിയിൽ

Advertisement

ആലപ്പുഴ: ബെംഗ്ലൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് എംഡി എം എ യുമായി എത്തിയ യുവാവ് പിടിയിലായി.കരുനാഗപ്പള്ളി സ്വദേശി സുഭാഷ് ( 40) ആണ് പിടിയിലായത്. 100 ഗ്രാം എംഡി എം എ യും പിടികൂടി. സ്വകാര്യ ടൂറിസ്റ്റ് ബസിൽ ഇയാൾ യാത്ര ചെയ്യുകയായിരുന്നു. ചേർത്തലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ബെംഗ്ലൂരു -കൊല്ലം ടൂറിസ്റ്റ് ബസിലായിരുന്നു ഇയാളുടെ യാത്ര. ബംഗ്ലൂരുവിൽ സ്ഥിരതാമസമാക്കിയ സുഭാഷ് എംഡി എം എ ശൃംഖലയിലെ മുഖ്യകണ്ണിയാണെന്ന് പോലീസ് പറയുന്നു.ഇയാൾ മുന്തിയ ഇനം രാസ ലഹരിയാണ് കടത്താൻ ശ്രമിച്ചത്.

Advertisement