കഴുത്തില്‍ പട്ടി ബെല്‍റ്റിട്ടു നടത്തി തൊഴിലുടമയുടെ ക്രൂരത

Advertisement

കൊച്ചി. കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഞെട്ടിക്കുന്ന തൊഴില്‍ ചൂഷണം പുറത്തായി. ടാര്‍ഗറ്റ് നേടാത്തവരെ ക്രൂര പീഡനത്തിന് വിധേയരാക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. പെരുമ്പാവൂര്‍പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതിനെത്തുടര്‍ന്നാണ് പരാതിക്കാര്‍ മാധ്യമങ്ങളെ കണ്ടത്.
കഴുത്തില്‍ ഡെല്‍റ്റിട്ട് പട്ടിയെപ്പോലെ നടത്തുക വായില്‍ ഉപ്പു നിറച്ച് കസേരയില്‍ ഇരിക്കുംപോലെ ഇരുത്തുക എന്നീ ശിക്ഷകള്‍ അനുഭവിച്ചതായി പരാതിക്കാര്‍. ദിവസം 2000 രൂപ വില്‍ക്കാനാവാത്തവരെയാണ് ശിക്ഷക്ക് വിധേയരാക്കിയത്. മനുഷ്യാവകാശലംഘനം പൊലീസ് അവഗണിച്ചു. സംഭവം വാര്‍ത്തയായതോടെ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ സ്ഥാപന ഉടമ ഉബൈദിനെ അറസ്റ്റ് ചെയ്തു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു.

Advertisement