ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനായ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ

Advertisement

തിരുവനന്തപുരം.തിരുവനന്തപുരത്തെ ഐ.ബി ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനായ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ​ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരമാണ് പൊലീസ് കണ്ടെത്തിയത്.വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്.

ആത്മഹത്യ ചെയ്ത ഐ.ബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയാറാക്കിയാണ്.ഇരുവരും വിവാഹിതരായെന്ന് തെളിയിക്കുന്ന പല രേഖകളാണ് വ്യാജമായി തയാറാക്കിയത്.വ്യാജ കല്യാണ ക്ഷണക്കത്ത് ഉൾപ്പടെ മേഘയുടെ ബാഗിൽ നിന്നും പൊലീസ് കണ്ടെത്തി.കഴിഞ്ഞ ജൂലായിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭചിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികിത്സ രേഖകളും ലഭിച്ചു.മൂന്നേകാൽ ലക്ഷത്തോളം രൂപ ഐ.ബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സുകാന്തിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും സ്ഥിരീകരിച്ചു.മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് താൽപര്യമില്ലന്ന് അറിയിച്ച് സുകാന്ത് പെൺകുട്ടിയുടെ അമ്മക്ക് സന്ദേശം അയച്ചെന്നും പൊലീസ് ഉറപ്പിച്ചു.ഇതിനെ ചൊല്ലിയുള്ള തർക്കവും നിരാശയുമാവാം ആത്മഹത്യക്ക് കാരണമെന്നും കരുതുന്നു.സുകാന്തിൻ്റെ മുൻകൂർ ജാമ്യത്തെ എതിർക്കാനായി പൊലീസ് ഈ വിവരങ്ങൾ കോടതിയെ അറിയിക്കും.ഉദ്യോഗസ്ഥയുടെ കുടുംബവും ഗർഭഛിദ്രത്തിൻ്റെ തെളിവടക്കം കോടതിയിൽ ഹാജരിക്കാനാണ് തീരുമാനം.

Advertisement