മുനമ്പത്ത് വീട്ടിനുള്ളില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Advertisement

കൊച്ചി:
മുനമ്പത്ത് വീട്ടിനുള്ളില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവാവ് വീട്ടില്‍ ഒറ്റയാക്കായിരുന്നു താമസം.

ഫോണ്‍ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ കൂട്ടുകാരനാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടതെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.‌

യുവാവിന്റെ തലയില്‍ അടിയേറ്റിറ്റുണ്ട് . മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാവാനാണ് സാധ്യത. മരിച്ചയാളുടെ മാലയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. കുറച്ചുകാലമായി യുവാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.

Advertisement