കൊച്ചി: ഹിന്ദുസ്ഥാന്‍ പവർ ലിങ്ക്‌സ് കമ്പനിയിലെ തൊഴില്‍ പീഡനമെന്ന പേരിൽ പ്രചരിച്ചത് വ്യാജ ചിത്രമെന്ന് യുവാക്കൾ. കെൽട്രോ പവർ ലിങ്ക് സ് എന്ന സ്ഥാപനത്തിലെ യുവാക്കൾ ഇതു സംബന്ധിച്ച് പോലീസിൽ മൊഴി നൽകി. ഉടമ അവധിയിൽ പോയപ്പോൾ മനേജറായ മനാഫ് ദൃശ്യങ്ങൾ ചിത്രീകരിച്ചു .മനാഫിനെതിരെ പോലീസിൽ പരാതി നൽകുമെന്നും യുവാക്കൾ പറഞ്ഞു. തൊഴിൽ പീഢനം ഉണ്ടായിട്ടില്ലെന്നും വ്യക്തികൾ തമ്മിലുള്ള പ്രശ്നമാണിതെന്നും ലേബർ ഓഫീസർ അറിയിച്ചു.
ഇരുപത് വർഷമായികലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ പവർ ലിങ്ക്‌സ്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂര പീഡനം എന്ന പേരിൽ ഇന്ന് ഉച്ചയോടെയാണ് പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.