ക്രൈസ്തവ സമുദായത്തിനോടുള്ള അവഗണ തുടർന്നാൽ രാഷ്ട്രീയപാർട്ടി രൂപീകരണം,ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപനം

Advertisement

കോഴിക്കോട്. ക്രൈസ്തവ സമുദായത്തിനോടുള്ള അവഗണ തുടർന്നാൽ രാഷ്ട്രീയപാർട്ടി രൂപീകരണം അസാധ്യമല്ല എന്ന മുന്നറിയിപ്പുമായി ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപനം.ആരോ പറയുന്ന നിയമങ്ങൾക്ക് ഒപ്പിട്ടു നിൽക്കുന്ന വനമന്ത്രി കഴിവില്ലെങ്കിൽ രാജിവെക്കണമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് വെളിച്ചം കണ്ടില്ലെങ്കിൽ രാഷ്ട്രീയപാരമായ നിലപാട് സമുദായം സ്വീകരിക്കുമെന്ന് തലശ്ശേരി രൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. മുനമ്പം നിവാസികൾക്ക് റവന്യൂ അവകാശം ഉറപ്പുവരുത്തുന്നതുവരെ മലയോര ജനത ഒപ്പമുണ്ടാകുമെന്നും പാംപ്ലാനി ‘

ക്രൈസ്തവ സമുദായം നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു താമരശ്ശേരി രൂപതയുടെ ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലിയും പൊതുസമ്മേളനവും. വനപാലകർക്കുള്ള മുന്നറിയിപ്പാണ് ഈ സമ്മേളനം എന്ന് പറഞ്ഞ താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയൽ കഴിവില്ലെങ്കിൽ വനമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടു

മുഖ്യമന്ത്രി പിണറായി വിജയൻ ആയതുകൊണ്ടാണ് ജെ ബി കോശി കമ്മിഷന് മുന്നിൽ പരാതി നൽകിയത്.ആ റിപ്പോർട്ട് പുറത്തുവിടാത്തത് ക്രൈസ്തവ സമുദായത്തോടുള്ള അവഹേളനമാണ്.കമ്മീഷൻ റിപ്പോർട്ട് വെളിച്ചം കണ്ടില്ലെങ്കിൽ രാഷ്ട്രീയപരമായി നിലപാട് സമുദായം സ്വീകരിക്കുമെന്ന് തലശ്ശേരി രൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.രാഷ്ട്രീയപാർട്ടി തന്നെ രൂപീകരിക്കുന്നത് ക്രൈസ്തവർക്ക് അസാധ്യമല്ല.വനം മന്ത്രിക്കെതിരെയും വനംവകുപ്പിനെതിരെയും കടുത്ത വിമർശനമാണ് ഉണ്ടായത്

മുനമ്പം നിവാസികളുടെ സമരത്തിന് പൂർണ്ണ പിന്തുണയും പാംപ്ലാനി പ്രഖ്യാപിച്ചു.റവന്യൂ അവകാശം ഉറപ്പുവരുത്തുന്നതുവരെ മലയോരചനത മുനമ്പം നിവാസികൾക്ക് ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന പത്രികയും സമ്മേളനത്തിൽ അവതരിപ്പിച്ചു

Advertisement