ആശാ സമരം: നാളെ തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുമായി ചർച്ച

Advertisement

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം 56 ദിവസം പിന്നിടുമ്പോള്‍ നാളെ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുമായി ചർച്ച.വൈകിട്ട് മൂന്നിനാണ് ചർച്ച തീരുമാനിച്ചിട്ടുള്ളത്. നിരാഹാര സമരം തുടങ്ങിയിട്ട് 17 ദിവസം പിന്നിടുന്നു. ചർച്ചയെ ആശമാർ പ്രതീക്ഷയോടെയാണ് കാണുന്നത്.
ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനവടക്കം പഠിക്കാന്‍ മൂന്ന് മാസത്തെ സമയപരിധി വച്ച് കമ്മിറ്റിയെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം ആശാവഹമല്ല. മൂന്ന് തവണ ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
തുടക്കം മുതല്‍ ആശ മാരുടെ ന്യായമായ ആവശ്യങ്ങളെ വിലകുറച്ചുകാണാനും അധിക്ഷേപിക്കാനും സമരം പൊളിക്കാനുമുള്ള നീക്കമാണ് സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ചത്. കൊവിഡ് മഹാമാരി കാലത്തുള്‍പ്പെടെ ആരോഗ്യ സേവന മേഖലയില്‍ സജീവമായി ഇടപെട്ടുവന്ന ആശാവര്‍ക്കര്‍മാരോട് മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്നതാണ് പൊതുസമൂഹത്തിൻ്റെ നിലപാട്.

Advertisement