പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ കാട്ടാനയിൽ നിന്ന് അമ്മയെ രക്ഷിക്കുന്നതിനിടെ കാട്ടാനയുടെ കുത്തേറ്റ് മരിച്ച
കയറംക്കോട് അത്താണി പറമ്പിൽ കണ്ണാടൻ ചോല കുളത്തിങ്കൽ ജോസഫ് മകൻ അലൻ ജോസഫിൻ്റെ ( 23) പോസ്റ്റ് മാർട്ടം നടപടികൾ ഇന്ന് നടക്കും. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അലൻ.
വീടിന് 50 മീറ്റർ അകലെ കണ്ണാടൻചോലയക്ക് സമീപത്ത് ഇന്നലെ രാത്രി 8.30തോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ അലൻ്റെ അമ്മ വിജിക്ക് പരിക്കേറ്റു.ഇവരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
അമ്മയ്ക്കൊപ്പം കുടുംബവീട്ടിലേക്ക് പോവുന്നതിനിടെ ആന ആക്രമിക്കുകയും ചവിട്ടിക്കൊല്ലുകയുമായിരുന്നു. കാട്ടാന ആക്രമണമുണ്ടായ കണ്ണാടൻചോല സ്ഥിരമായി വന്യജീവി ഇറങ്ങുന്ന പ്രദേശമാണ്.
രണ്ട് വർഷം മുൻപ് ഇവിടെ ഒരാള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് സി പി എം നേതൃത്വത്തിൽ ഉച്ചവരെ ഹർത്താൽ ആചരിക്കും. ബിജെപി നേതൃത്വത്തിലും പ്രതിഷേധ മാർച്ച് നടക്കും.