തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക്. സമരം ഒരാഴ്ചയോട് അടുക്കുമ്പോഴും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ചർച്ചയ്ക്കുള്ള ശ്രമം പോലും ഉണ്ടായിട്ടില്ല. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മടങ്ങിയെത്തിയതിന് പിന്നാലെ ചർച്ചക്ക് അവസരം ഒരുക്കും എന്നാണ് സമരക്കാരുടെ പ്രതീക്ഷ. ചർച്ചയ്ക്ക് വിളിക്കും വരെയും നിരാഹാര സമരത്തിനൊപ്പം വ്യത്യസ്തമായ സമര രീതികൾ കൂടി നടപ്പാക്കാനാണ് റാങ്ക് ഹോൾഡേഴ്സിന്റെ തീരുമാനം. ക്ഷയനപ്രദക്ഷിണ സമരവും കല്ലുപ്പിന് മുകളിൽ മുട്ടുകുത്തി നിന്നുള്ള സമരവും ഇവർ സെക്രട്ടറിയറ്റിന് മുന്നിൽ നടത്തിയിരുന്നു. വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രിൽ 19ന് അവസാനിക്കും. കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാങ്ക് ഹോൾഡേഴ്സിൻ്റെ സമരം.
Home News Breaking News വനിതാ സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സ് അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആറാം ദിനത്തിലേക്ക്