പന്തളം: പന്തളം കൊട്ടാരം കുടുംബാംഗം തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെ നിര്യാണത്തെ തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം ഏപ്രിൽ 16 വരെ അടച്ചിടും. 17-ന് രാവിലെ ശുദ്ധിക്രിയകൾക്ക് ശേഷം നട തുറക്കും.ക്ഷേത്രം അടച്ചിരിക്കുന്നതിനാലും കൊട്ടാരത്തിൽ അശുദ്ധിയായതിനാലും ഏപ്രിൽ 14-ന് വിഷുവിന് പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നടത്താനിരുന്ന വിഷു ഉത്സവവും തിരുവാഭരണച്ചാർത്തും ഉണ്ടാകില്ല.