കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിൽ ഏഴാം പ്രതി സാമുവേൽ പിടിയിൽ.ബംഗ്ലൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കരുനാഗപ്പള്ളി പോലീസാണ് കസ്റ്റഡിയിൽ എടുത്തത്.നിരവധി ക്രിമിനൽ കേസിലും എംഡി എം എ കേസിലും ഇയാൾ പ്രതിയാണ്. കൊലപാത സംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് സാമുവേലായി ഇതോടെ കേസിൽ പിടിയിലായ പ്രതികൾ എട്ടായി.ഒന്നാം പ്രതി അലുവ അതുലിനെ കണ്ടെത്താനുണ്ട്. മാർച്ച് 27 ന് പുലർച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ ആറംഗ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്.
കൊലപാതം ആസൂത്രണം ചെയ്ത് ക്വട്ടേഷൻ നൽകിയത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓച്ചിറ സ്വദേശി പങ്കജ് മേനോനെന്നാണ് പൊലീസിന്‍റെ നിഗമനം. ഒളിവിൽ കഴിഞ്ഞ പങ്കജിനെ തിരുവനന്തപുരം കല്ലമ്പലത്ത് നിന്ന് കരുനാഗപള്ളി പൊലീസ് പിടികൂടി. പ്രതിയെ കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന രാജപ്പൻ എന്ന് രാജീവ്, മൈന എന്ന് വിളിക്കുന്ന ഹരി, സോനു, പ്യാരി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
പ്രതികൾക്ക് വാഹനം സംഘടിപ്പിച്ച് നൽകിയ കുക്കു എന്ന് വിളിക്കുന്ന മനു, ചക്കര അതുൽ എന്നിവരും പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഒന്നാം പ്രതി അലുവ അതുൽ ഒളിവിൽ തുടരുകയാണ്.
Home News Breaking News കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസ്: ഏഴാം പ്രതിയെ ബംഗ്ലൂരുവിൽ നിന്ന് പിടികൂടി